മനൻ വോറയ്ക്കും സെഞ്ചുറി: കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച ലീഡിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ ച​ണ്ഡി​ഗ​ഡ് മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ര​ണ്ടാം​ദി​നം ഒ​ടു​വി​ൽ‌ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 332 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ. 26 റ​ൺ​സു​മാ​യി അ​ർ​ജി​ത് സിം​ഗും 25 റ​ൺ​സു​മാ​യി ത​ര​ൺ​പ്രീ​ത് സിം​ഗു​മാ​ണ് ക്രീ​സി​ൽ. നി​ല​വി​ൽ അ​വ​ർ​ക്ക് 193 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്.

സെ​ഞ്ചു​റി നേ​ടി​യ അ​ർ​ജു​ൻ ആ​സാ​ദി​ന്‍റെ​യും നാ​യ​ക​ൻ മ​ന​ൻ വോ​റ​യു​ടെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് ച​ണ്ഡി​ഗ​ഡി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. അ​ർ​ജു​ൻ 123 പ​ന്തി​ൽ 15 ഫോ​റു​ക​ളും ഒ​രു സി​ക്സ​റു​മു​ൾ​പ്പെ​ടെ 102 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ മ​ന​ൻ വോ​റ 206 പ​ന്തി​ൽ 11 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റു​മു​ൾ​പ്പെ​ടെ 113 റ​ൺ​സെ​ടു​ത്തു. കൂ​ടാ​തെ ശി​വം ഭാം​ബ്രി 41 റ​ൺ​സും നി​ഖി​ൽ‌ താ​ക്കൂ​ർ 11 റ​ൺ​സു​മെ​ടു​ത്തു. കേ​ര​ള​ത്തി​നു വേ​ണ്ടി വി​ഷ്ണു വി​നോ​ദ് 26 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​എം.​ഡി. നി​തീ​ഷ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Related posts

Leave a Comment