പി​സി​ഒ​ഡി ഡ​യ​റ്റ് – കേ​ക്ക്, മി​ഠാ​യി, മ​ധു​ര​പ​ല​ഹാ​രം-​മി​ത​മാ​യി മാ​ത്രം

സ്ത്രീ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ദി​വ​സ​വും 45 മി​നി​ട്ട് വ്യാ​യാ​മ​ത്തി​ന് മാ​റ്റി​വ​യ്ക്കണം. പി​സിഒ​ഡിയുള്ളവർ ആ​ഹാ​ര​ശീലങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

ക​ടുംചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍
ആ​ന്‍റി ​ഓ​ക്‌​സി​ഡ​ന്‍റുക​ള്‍ സ​മ്പു​ഷ്ട​മാ​യ പ​ഴ​ങ്ങ​ള്‍ (മ​ഞ്ഞ​യും, ചു​വ​പ്പും നി​റ​ത്തി​ലു​ള്ള​വ) പി​സി​ഒ​ഡി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ള​രെ ഗു​ണ​ക​ര​മാ​ണ്. ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട് സെ​ര്‍​വിം​ഗ് പ​ഴ​ങ്ങ​ളെ​ങ്കി​ലും ക​ഴി​ക്ക​ണം. പ​ഴ​ങ്ങ​ള്‍ അ​ഡ്രി​ന​ല്‍ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​ന്നു. ക​ടുംചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍ അ​ണ്ഡോ​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു (ചു​വ​ന്ന മു​ന്തി​രി, ബ്ലൂ​ബെ​റി, ബ്ലാ​ക്ബ​റി, ചെ​റി).

പ​ച്ച ഇ​ല​ക്ക​റി​കൾ, പ​ച്ച​ക്ക​റി​കൾ
പ​ച്ച ഇ​ല​ക്ക​റി​ക​ളിലും പ​ച്ച​ക്ക​റി​ക​ളി​ലും വി​റ്റ​മി​ന്‍ കെ, ​ഫോ​ളേ​റ്റ്, ഇ​രു​മ്പ് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ വി​റ്റ​ാമി​നു​ക​ളും ധാ​തു​ക്ക​ളും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട​ര ക​പ്പ് പ​ച്ച​ക്ക​റി​ക​ള്‍ എ​ങ്കി​ലും ക​ഴി​ക്ക​ണം. ല​ഘു​ഭ​ക്ഷ​ണ​ത്തി​നാ​യി പ​ച്ച​യാ​യ സാ​ല​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. കി​ഴ​ങ്ങുവ​ര്‍​ഗങ്ങ​ള്‍ (മ​ര​ച്ചീ​നി, ചേ​മ്പ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, കാ​ച്ചി​ല്‍) പോ​ലു​ള്ള​വ നി​യ​ന്ത്രി​ച്ച് മാ​ത്രം ഉ​പ​യോ​ഗി​ക്കാം.

പാ​ട​നീ​ക്കി​യ പാ​ലു​ത്പ​ന്ന​ങ്ങ​ൾ
പാ​ട​നീ​ക്കി​യ പാ​ലു​ത്്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ 200 മില്ലി ലിറ്റർ എ​ന്ന ക്ര​മ​ത്തി​ല്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. പാ​ലു​ത്പ​ന്ന​ങ്ങ​ളാ​യ തൈ​ര്, മോ​ര് എ​ന്നി​വ​യി​ല്‍ കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ ധാ​രാ​ള​മ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ശ​രി​യാ​യ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു.

ഒ​ഴി​വാ​ക്കേ​ണ്ട ആ​ഹാ​ര​ങ്ങ​ള്‍

  • സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, മ​ധു​ര​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍, ഫാ​സ്റ്റ് ഫു​ഡു​ക​ള്‍, കാ​ര്‍​ബ​ണേ​റ്റ​ഡ് ബി​വ​റേ​ജ​സു​ക​ള്‍, കൊ​ഴു​പ്പ് കൂ​ടു​ത​ലു​ള്ള ആ​ഹാ​ര​ങ്ങ​ള്‍, പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍, എ​ന​ര്‍​ജി ഡ്രി​ങ്കു​ക​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
  • കേ​ക്കു​ക​ള്‍, മി​ഠാ​യി​ക​ള്‍, മ​റ്റു മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ക​ഴി​ക്കാ​ന്‍ പാ​ടു​ള്ളൂ.
  • കാ​പ്പി, ചാ​യ എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം ന​ല്ല​ത​ല്ല.
  • ചു​വ​ന്ന മാം​സം, സോ​സേ​ജു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പി​സി​ഒ​ഡി സാധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.
  • ഉ​യ​ര്‍​ന്ന ഗ്ലൈ​സീ​മി​ക് ഇ​ന്‍​ഡ​ക്‌​സ് ഉ​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും ഡ​യ​റ്റി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണം. പി​സി​ഒ​ഡി ഉ​ള്ള സ്ത്രീ​ക​ളി​ല്‍ മ​ദ്യം ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, ഹോ​ര്‍​മോ​ണ്‍ ബാ​ല​ന്‍​സ്, ഇ​ന്‍​സു​ലി​ന്‍ പ്ര​തി​രോ​ധം എ​ന്നി​വ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

Related posts

Leave a Comment