വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; കൈ​യി​ൽ പി​ടി​ച്ച് ബൈ​ക്കി​ൽ​ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; ബ​ഹ​ളം​വെ​ച്ച് ര​ക്ഷ​പ്പെ​ട്ട് പെ​ൺ​കു​ട്ടി; കൊ​ല്ല​ത്തെ അ​നീ​ഷി​നെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

അ​ടൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. കൊ​ല്ലം കി​ഴ​ക്കേ ക​ല്ല​ട മ​തി​ല​കം മ​ര​വൂ​ർ ഹ​രി ഭ​വ​ന​ത്തി​ൽ അ​നീ​ഷ് ദാ​സ്(38)-​നെ​യാ​ണ്‌ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​നു​വ​രി 18, ഫെ​ബ്രു​വ​രി ര​ണ്ട് തീ​യ​തി​ക​ളി​ലാ​ണ് പെ​ൺ​കു​ട്ടി​യോ​ട് ഇ​യാ​ൾ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ആ​ദ്യ ദി​വ​സം പെ​ൺ​കു​ട്ടി സ്കൂ​ളി​ൽ നി​ന്നും ട്യൂ​ഷ​ൻ സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ സ്കൂ​ട്ട​റി​ൽ എ​ത്തി​യ അ​നീ​ഷ് ദാ​സ് ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി. അ​ന്ന് പെ​ൺ​കു​ട്ടി സ്ഥ​ല​ത്തു നി​ന്നു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി ര​ണ്ടി​ന് പെ​ൺ​കു​ട്ടി സ്കൂ​ളി​ൽ നി​ന്നു വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ സ്കൂ​ട്ട​റി​ൽ എ​ത്തി​യ യു​വാ​വ് വീ​ണ്ടും ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ ക​യ​റി പി​ടി​ച്ച ശേ​ഷം സ്കൂ​ട്ട​റി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ പെ​ൺ​കു​ട്ടി അ​നീ​ഷി​ന്‍റെ കൈ ​ത​ട്ടി​മാ​റ്റി​യ ശേ​ഷം ബ​ഹ​ളം വ​യ്ക്കു​ക​യും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി​യു​ടെ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും യു​വാ​വ് സ്കൂ​ട്ട​റി​ൽ ക​ട​ന്നു ക​ള​ഞ്ഞു. അ​ടൂ​ർ പോ​ലീ​സ് പ​ത്ത​നം​തി​ട്ട,കൊ​ല്ലം ജി​ല്ല​ക​ളി​ലെ ഒ​ട്ടേ​റെ കാ​മ​റ​ക​ൾ നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് അ​നീ​ഷ് ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​ർ പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്.

ചൊ​വ്വാ​ഴ്ച അ​നീ​ഷ് ദാ​സി​നെ കി​ഴ​ക്കേ ക​ല്ല​ട​യി​ലെ വീ​ട്ടി​ൽ നി​ന്നും എ​സ്എ​ച്ച്ഒ എ​സ്. ശ്രീ​കു​മാ​ർ, എ​സ്ഐ അ​നീ​ഷ് ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment