ഏ​റ്റു​മാ​നൂ​ർ സ്റ്റാ​ന്‍റെ​ത്തി​യാ​ൽ ബ​സി​ൽ യാ​ത്ര​ക്കാ​ർ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കും; ന​ടു​വ് ഒ​ടി​യാ​തി​രി​ക്കാ​ൻ വേ​റെ​മാ​ർ​ഗ​മി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ

ഏ​റ്റു​മാ​നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ഈ ​കു​ഴി​യി​ൽ ചാ​ടി​യേ പ​റ്റൂ. യാ​ത്ര​ക്കാ​ർ​ക്ക് ന​ടു​വൊ​ടി​യാ​തെ ഇ​വി​ടേ​ക്ക് ക​ട​ക്കാ​നാ​വി​ല്ല.

എം​സി റോ​ഡി​ൽ​നി​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വ​ഴി​യു​ടെ തു​ട​ക്ക​ത്തി​ലാ​ണ് വ​ലി​യ കു​ഴി നാ​ളു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്. അ​നു​ദി​നം വ്യാ​പ്തി വ​ർ​ധി​ക്കു​ന്ന കു​ഴി​യു​ടെ ആ​ഴം വ​ർ​ധി​ച്ച് ഇ​പ്പോ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. കു​ഴി​ക്ക് ഇ​പ്പോ​ൾ ഒ​ര​ടി​യോ​ളം ആ​ഴ​മു​ണ്ട്.

ബ​സു​ക​ൾ കു​ഴി​യി​ൽ ചാ​ടി​യാ​ൽ പോ​ലും യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​യും. സ്റ്റാ​ൻ​ഡി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി എ​ത്തു​ന്ന കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

ഇ​വി​ടെ കു​ഴി അ​ട​ച്ചാ​ൽ ത​ന്നെ​യും വൈ​കാ​തെ വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ടും. വീ​ണ്ടും കു​ഴി ഉ​ണ്ടാ​കാ​ത്ത വി​ധം ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കു​ഴി അ​ട​യ്ക്കേ​ണ്ട​ത് കെ​എ​സ്ആ​ർ​ടി​സി​യാ​ണ്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​ർ വ​ലി​യ അ​ലം​ഭാ​വ​മാ​ണ് കാ​ട്ടു​ന്ന​ത്.

Related posts

Leave a Comment