ഇ​ഷ്ട​നേ​താ​വ് മോ​ദി​യോ രാ​ഹു​ലോ? ഇ​നി​യും ഇ​വി​ടെ ജീ​വി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം അ​തി​നാ​ൽ മോ​ദി​യെ​ന്ന് താ​പ്‌​സി പ​ന്നു: ച​ർ​ച്ച​യാ​യി വീ​ഡി​യോ

ആ​രാ​ണ് ഇ​ഷ്ട​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​വെ​ന്ന ചോ​ദ്യ​ത്തി​ന് ന​ടി താ​പ്‌​സി പ​ന്നു ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ ക്ലി​പ്പാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്.

അ​വ​താ​ര​ക​ന്‍ താ​ര​ത്തി​നോ​ട് ആ​രാ​ണ് നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​വെ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും ചി​ത്ര​ങ്ങ​ള്‍ താ​പ്സി​യെ കാ​ണി​ക്കു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യാ​ണ് താ​പ്‌​സി ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. എ​ന്തു​കൊ​ണ്ടാ​ണ് താ​പ്സി മോ​ദി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ താ​രം ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് വേ​റ​ലാ​യി​രി​ക്കു​ന്ന​ത്.

‘എ​നി​ക്ക് ഇ​നി​യും ഈ ​രാ​ജ്യ​ത്ത് ജീ​വി​ക്ക​ണം’ എ​ന്നാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ​ത്. നി​ര​വ​ധി​പ്പേ​രാ​ണ് താ​പ്‌​സി​യു​ടെ ഈ ​മ​റു​പ​ടി​യെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ഹാ​സ​പ​ര​മാ​യ ട്രോ​ളെ​ന്നാണ് പ​ല​രും ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

Related posts

Leave a Comment