പ്ലാ​സ്റ്റി​ക് ഈ​റ്റിം​ഗ്: ചൈ​ന​യി​ൽ വൈ​റ​ലാ​യി പു​തി​യ ഭാരം കുറയ്ക്കൽ രീതി; ആ​രോ​ഗ്യ​ത്തെ ക്ഷ​യി​പ്പി​ക്കു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

മ​നു​ഷ്യ​ൻ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ലും സൗ​ന്ദ​ര്യം ‌നി​ല​നി​ർ​ത്തു​ന്ന കാ​ര്യ​ങ്ങ​ളി​ലു​മൊ​ക്കെ അ​ത്യ​ധി​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​വ​രാ​ണ്. ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത ഡ​യ​റ്റ് പി​ന്തു​ട​രു​ന്ന അ​നേ​കം ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്. ത​ൻ​മൂ​ലം പ​ണി വാ​ങ്ങി​ക്കൂ​ട്ടി​യ ആ​ളു​ക​ളും കു​റ​വ​ല്ല. എ​ന്നും ഓ​രോ വൈ​വി​ധ്യ ഡ​യ​റ്റും വ​ണ്ണം കു​റ​യ്ക്കു​ന്ന ടി​പ്പു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ എ​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ടി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ത​ടി​വ​യ്ക്കാ​തി​രി​ക്കാ​ൻ ഇ​നി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ പ്ലാ​സ്റ്റി​ക്ക് അ​ല്ലെ​ങ്കി​ൽ ക്ലിം​ഗ് റാ​പ്പു​ക​ൾ വാ​യി​ൽ​വ​ച്ച​ശേ​ഷം ഭ​ക്ഷ​ണം ച​വ​യ്ക്കു​ക. ച​വ​ച്ച​ശേ​ഷം അ​ത് വി​ഴു​ങ്ങാ​തെ തു​പ്പി​ക്ക​ള​യ​ണം. അ​ങ്ങ​നെ ചെ​യ്യു​ന്പോ​ൾ ശ​രീ​ര​ത്തി​ലേ​ക്ക് അ​ധി​ക ക​ലോ​റി ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് ആ​സ​ക്തി​ക​ളെ നി​യ​ന്ത്രി​ക്കാ​നും ഭാ​രം നി​യ​ന്ത്രി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പു​തി​യ ഭ​ക്ഷ​ണ രീ​തി​യു​ടെ വ​ക്താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

പു​തി​യ രീ​തി പ​രീ​ക്ഷി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​മ​ർ​ശ​ക​രാ​യി മ​റു​ഭാ​ഗ​വും എ​ത്തി​യി​ട്ടു​ണ്ട്. മൈ​ക്രോ​പ്ലാ​സ്റ്റി​ക് മ​നു​ഷ്യ ശ​രീ​ര​ത്തി​ൽ എ​ത്തി​യാ​ൽ ആ​മാ​ശ​യ​ത്തെ​യും കു​ട​ലി​നെ​യും പ്ര​ശ്ന​ത്തി​ലാ​ക്കു​മെ​ന്നാ​ണ് വി​മ​ർ​ശ​ക​ർ പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment