മനുഷ്യൻ ആരോഗ്യകാര്യങ്ങളിലും സൗന്ദര്യം നിലനിർത്തുന്ന കാര്യങ്ങളിലുമൊക്കെ അത്യധികം ശ്രദ്ധ ചെലുത്തുന്നവരാണ്. ശാസ്ത്രീയമല്ലാത്ത ഡയറ്റ് പിന്തുടരുന്ന അനേകം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. തൻമൂലം പണി വാങ്ങിക്കൂട്ടിയ ആളുകളും കുറവല്ല. എന്നും ഓരോ വൈവിധ്യ ഡയറ്റും വണ്ണം കുറയ്ക്കുന്ന ടിപ്പുമായി സോഷ്യൽ മീഡിയയിൽ ആളുകൾ എത്താറുണ്ട്. അത്തരത്തിലൊരു ടിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തടിവയ്ക്കാതിരിക്കാൻ ഇനി ഭക്ഷണം കഴിക്കുന്പോൾ പ്ലാസ്റ്റിക്ക് അല്ലെങ്കിൽ ക്ലിംഗ് റാപ്പുകൾ വായിൽവച്ചശേഷം ഭക്ഷണം ചവയ്ക്കുക. ചവച്ചശേഷം അത് വിഴുങ്ങാതെ തുപ്പിക്കളയണം. അങ്ങനെ ചെയ്യുന്പോൾ ശരീരത്തിലേക്ക് അധിക കലോറി കയറുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ആസക്തികളെ നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പുതിയ ഭക്ഷണ രീതിയുടെ വക്താക്കൾ അവകാശപ്പെടുന്നത്.
പുതിയ രീതി പരീക്ഷിച്ച് നിരവധി ആളുകളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ വിമർശകരായി മറുഭാഗവും എത്തിയിട്ടുണ്ട്. മൈക്രോപ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ എത്തിയാൽ ആമാശയത്തെയും കുടലിനെയും പ്രശ്നത്തിലാക്കുമെന്നാണ് വിമർശകർ പറയുന്നത്.
