അധികം ചിന്തിക്കുന്നത് ബുദ്ധി വർധിപ്പിക്കുമെന്നാണ് പണ്ടൊക്കെ ആളുകൾ പറഞ്ഞത്. കാലം മാറിയപ്പോൾ അമിതമായി ചിന്തിക്കുന്നവരെ ആളുകൾ പരിഹസിക്കാനും പുശ്ചിക്കാനും തുടങ്ങി. അതിനൊക്കെ ന്യൂജെൻ പേരുകളാണിപ്പോൾ. ഓവർ തിംങ്കിംഗിന്റെ അൾട്രാ പ്രൊ, മാക്സ് എന്നിങ്ങനെയാണ് അമിതമായി ചിന്തിക്കുന്നവർക്കുള്ള പേരുകൾ.
അമിതമായി ചിന്തിക്കാൻ ചിലർക്ക് കാരണങ്ങൾ ഒന്നുംതന്നെ വേണ്ട. ചിലപ്പോൾ കന്പനിയിലെ ബോസ് പറയുന്ന ഓക്കെ പോലും ഇത്തരക്കാർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അദ്ദേഹം എന്ത് അർഥത്തിലാകും ഓക്കെ പറഞ്ഞത്. അദ്ദേഹത്തിന്റെ മൂഡ് എന്താണ നല്ലതാണോ ചീത്തയാണോ തന്നോട് ദേഷ്യമാണോ എന്നൊക്കെ ആലോചിച്ച് അന്നത്തെ ദിവസത്തിന്റെ പകുതി ഭാഗവും കുളമാക്കുന്നവരാണ് അമിതമായി ചിന്തിക്കുന്ന ആളുകൾ.
ആരെങ്കിലും നോക്കി ചിരിച്ചാൽ പോലും ഇത്തരക്കാർക്ക് പ്രശ്നമാണ്. പുതിയ തീരുമാനം എടുക്കാൻ പോലും ഗൂഗിളിന്റെയോ ചാറ്റ്ജിപിടിയുടേയോ സഹായം തേടുന്ന ആളുകളും കുറവല്ല. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഇന്ന് സ്വയം ചിന്തിച്ച് തീരുമാനെ എടുക്കുന്നുള്ളൂ. എന്തായാലും അമിതമായി ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
