സൗ​ദി​ക്കു പോ​കേ​ണ്ട ക​പ്പ​ല്‍ കൊ​ല്ല​ത്ത് അ​ടു​പ്പി​ച്ചു

കൊ​ല്ലം: യു​എ​സ്- ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​റാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ വ്യാ​പ​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ ആ​രം​ഭി​ച്ച​തോ​ടെ ഹോ​ങ്കോം​ഗി​ല്‍​നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​പ്പ​ല്‍ കൊ​ല്ലം തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ച്ചു.

ഓ​ഫ് ഷോ​ര്‍ സ​പ്ലൈ വെ​സ​ല്‍ ആ​ണ് കൊ​ല്ലം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്. ആ​ക്ര​മ​ണം വ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ സൗ​ദി അ​റേ​ബ്യ​ന്‍ തീ​ര​ത്തേ​ക്കു പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ല്ലം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടു​ന്ന​തി​ന് ക​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു.

ക​സ്റ്റം​സ്, ഇ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ് പൂ​ര്‍​ത്തി​യാ​ക്കി ക​പ്പ​ല്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ല്‍ അ​ടു​പ്പി​ച്ചി​ട്ടു​ണ്ട്. ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ല്‍ ക​പ്പ​ലു​ക​ള്‍ അ​ടു​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment