ജയത്തോടെ ഹീലി മടങ്ങി

പെ​ര്‍​ത്ത്: ഓ​സ്‌​ട്രേ​ലി​യ​ന്‍ വ​നി​ത​ക​ള്‍​ക്ക് എ​തി​രാ​യ ഏ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്കു തോ​ല്‍​വി. 10 വി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യ​മാ​ണ് ഓ​സീ​സ് വ​നി​ത​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

സ്‌​കോ​ര്‍: ഇ​ന്ത്യ 198, 149. ഓ​സ്‌​ട്രേ​ലി​യ 323, 28/0. ഓ​സീ​സ് ഇ​തി​ഹാ​സ​മാ​യ അ​ലീ​സ ഹീ​ലി​യു​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്നു​ള്ള വി​ട​വാ​ങ്ങ​ല്‍ മ​ത്സ​ര​മാ​യി​രു​ന്നു. മി​ന്നും ജ​യ​ത്തോ​ടെ വി​ട​പ​റ​യാ​ന്‍ ഹീ​ലി​ക്കു സാ​ധി​ച്ചു.

സെ​ഞ്ചു​റി​യും (129) ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലു​മാ​യി ആ​റ് വി​ക്ക​റ്റും നേ​ടി​യ അ​ന്ന​ബെ​ല്‍ സ​ത​ര്‍​ല​ന്‍​ഡാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ വ​നി​താ താ​രം എ​ന്ന നേ​ട്ട​വും ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ സ​ത​ര്‍​ല​ന്‍​ഡ് സ്വ​ന്ത​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക (210), ഇം​ഗ്ല​ണ്ട് (163) ടീ​മു​ക​ള്‍​ക്ക് എ​തി​രേ​യാ​യി​രു​ന്നു സ​ത​ര്‍​ല​ന്‍​ഡി​ന്‍റെ മ​റ്റ് സെ​ഞ്ചു​റി​ക​ൾ.

പ്ര​തി​ക റാ​വ​ലി​ന്‍റെ (63) അ​ര്‍​ധ​സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ക്കു ര​ണ്ടാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 25 റ​ണ്‍​സി​ന്‍റെ ല​ക്ഷ്യം മാ​ത്ര​മാ​ണ് ഇ​ന്ത്യ ആ​തി​ഥേ​യ​ര്‍​ക്കു മു​ന്നി​ല്‍​വ​ച്ച​ത്.

Related posts

Leave a Comment