നമ്മുടെ ശത്രുക്കളെ ഒന്ന് തല്ലാൻ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവർക്കിട്ട് രണ്ട് അടി കൊടുത്താൽ കൊള്ളാമെന്ന് തോന്നാത്ത ആരുംതന്നെ ഇല്ല. അങ്ങനെ ഉള്ളവർക്കായി ഇതാ ഒരു സുവർണാവസരം. പ്രതീകാത്മകമായി അവരെ ശിക്ഷിക്കുന്നതിനു പറയുന്നതാണ്’വില്ലൻ ഹിറ്റിംഗ്’. കാന്റണീസ് ഭാഷയിൽ’ദാ സിയു യാൻ’ എന്നറിയപ്പെടുന്ന ഈ ആചാരം, ദുർശക്തികളെയും ശത്രുക്കളെയും അകറ്റാൻ വേണ്ടിയാണ് നടത്തുന്നത്.
നിങ്ങളെ വിഷമിപ്പിക്കുന്ന് ആളുകളുടെ ചിത്രം ഒരു പേപ്പറിൽ വരയ്ക്കണം. ശേഷം ഈ ആചാരം ചെയ്യാൻ പരിശീലനം ലഭിച്ച ഒരു സ്ത്രീ ഈ പേപ്പർ രൂപത്തെ ഒരു പഴയ ചെരുപ്പുകൊണ്ട് ശക്തിയായി അടിക്കുന്നു. അടിക്കുന്നതിനോടൊപ്പം ശത്രുക്കളെയും ദുഷ്ടശക്തികളെയും അകറ്റാനുള്ള മന്ത്രങ്ങളും ഇവർ ഉരുവിടും. ഒടുവിൽ ഈ പേപ്പർ രൂപം തീയിലിട്ട് കരിച്ചുകളയുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് വിശ്വാസം.
