പയ്യന്നൂര്‍: ലൈസൻസില്ലാത്ത പതിനേഴുകാരൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വിദേശത്തുള്ള സ്കൂട്ടർ ഉടമയായ അമ്മയ്ക്കെതിരെ കേസ്. രാമന്തളി സെൻട്രലിലെ എൻ.പി. റംസീനക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
ഇന്നലെ രാവിലെ പത്തോടെ പയ്യന്നൂര്‍ എസ്ഐ കെ.പി.ശ്രീധരനും സംഘവും രാമന്തളി റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടർ ഓടിച്ചു വന്ന പതിനേഴുകാരനെ പിടികൂടിയത്. സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
