കാ​സ​ർ​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യുള്ള വ​നി​താ മ​തി​ലി​ല്‍ മു​പ്പ​ത് ല​ക്ഷം സ്ത്രീ​ക​ള്‍ അണിചേരുമെന്ന് പു​ന്ന​ല ശ്രീ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി ഒ​ന്നി​നു ന​ട​ക്കാ​നി​രി​ക്കു​ന്ന വ​നി​താ മ​തി​ലി​ല്‍ 3015000 സ്ത്രീ​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ പു​ന്ന​ല ശ്രീ​കു​മാ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​കു​മാ​ർ.

ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ സം​സ്ഥാ​ന സ​മി​തി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ജി​ല്ലാ ത​ല ന​വോ​ത്ഥാ​ന വ​നി​താ മ​തി​ല്‍ ക​മ്മ​റ്റി​ക​ളു​ടെ യോ​ഗം ഈ ​മാ​സം 10,11,12 തി​യ​തി​ക​ളി​ല്‍ ചേ​രു​മെ​ന്നും പു​ന്ന​ല ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് വ​നി​താ മ​തി​ലി​ല്‍ സൃ​ഷ്ടി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. കാ​സ​ർ​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണ് മ​തി​ല്‍ സൃ​ഷ്ടി​ക്കു​ക.

Related posts