‘ലോം​ഗ് ഡി​സ്റ്റ​ന്‍​സ് പ്ര​ണ​യം മാ​ത്ര​മേ പ​റ്റൂ, മി ​ടൈം ആ​സ്വ​ദി​ക്കു​മ്പോ​ള്‍ ഡേ​റ്റിം​ഗി​ന് പോ​കാ​ന്‍ പ​റ്റി​ല്ല’: ശ്രു​തി ഹ​സ​ൻ

ത​ന്‍റെ പ്ര​ണ​യ​സ​ങ്ക​ല്പ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ന്ന് ന​ടി ശ്രു​തി ഹാ​സ​ൻ. ത​നി​ക്ക് ലോം​ഗ് ഡി​സ്റ്റ​ന്‍​സ് പ്ര​ണ​യം മാ​ത്ര​മേ പ​റ്റൂ എ​ന്നും ഒ​രു ആ​ര്‍​ട്ടി​സ്റ്റി​നെ സം​ബ​ന്ധി​ച്ച് പ്ര​ണ​യി​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം എ​ന്നും ന​ടി പ​റ​ഞ്ഞു.

ഞാ​ന്‍ പ്ര​ണ​യി​ക്കു​മ്പോ​ള്‍ ന​ല്ല അ​സ​ലാ​യി​ട്ട് പ്ര​ണ​യി​ക്കും, നൂ​റ് ശ​ത​മാ​നം ആ​ത്മാ​ര്‍​ഥ​മാ​യി പ്ര​ണ​യി​ക്കും, എ​ന്‍റെ പ​ങ്കാ​ളി​യെ ന​ല്ല രീ​തി​യി​ല്‍ പ​രി​ഗ​ണി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യും. ആ​ദ്യം ആ​ള്‍​ക്ക് വി​ള​മ്പി​ക്കൊ​ടു​ത്തി​ട്ടൊ​ക്കെ മാ​ത്ര​മേ ഞാ​ന്‍ ക​ഴി​ക്കു​ക​യു​ള്ളൂ. അ​ത്ര​യ​ധി​കം ശ്ര​ദ്ധ ചെ​ലു​ത്തും. പ​ക്ഷേ ഒ​റ്റ പ്ര​ശ്‌​ന​മേ​യു​ള്ളൂ, എ​നി​ക്ക് ലോം​ഗ് ഡി​സ്റ്റ​ന്‍​സ് പ്ര​ണ​യം മാ​ത്ര​മേ പ​റ്റൂ. ഒ​രു ആ​ര്‍​ട്ടി​സ്റ്റി​നെ സം​ബ​ന്ധി​ച്ച് പ്ര​ണ​യി​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. ആ​ള് ഡേ​റ്റിം​ഗി​ന് പോ​കാം എ​ന്ന് പ​റ​യു​മ്പോ​ള്‍ ഞാ​ന്‍ ഷൂ​ട്ടിം​ഗി​ന്‍റെ​യോ,റിക്കോ​ര്‍​ഡിം​ഗി​ന്‍റെ​യും തി​ര​ക്കി​ലാ​യി​രി​ക്കും. അ​ത് ക​ഴി​ഞ്ഞ് അ​ല്പം സ്വ​സ്ഥ​മാ​യി എ​ന്‍റെ മി ​ടൈം ആ​സ്വ​ദി​ക്കു​മ്പോ​ള്‍ ഡേ​റ്റിംഗി​ന് പോ​കാ​ന്‍ പ​റ്റി​ല്ല, അ​തു​കൊ​ണ്ടാ​ണ് ലോം​ഗ് ഡി​സ്റ്റ​ന്‍​സ് പ്ര​ണ​യം മാ​ത്ര​മേ എ​നി​ക്ക് പ​റ്റൂ എ​ന്ന് പ​റ​യു​ന്ന​ത്- ശ്രു​തി ഹാ​സ​ൻ പ​റ​യു​ന്നു.

പ്ര​ണ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​നി​യൊ​രു തെ​ലു​ങ്ക് ആ​ളെ പ്ര​ണ​യി​ക്കാം എ​ന്നാ​ണ് ശ്രു​തി ചി​ന്തി​ക്കു​ന്ന​ത്. ത​നി​ക്ക് തെ​ലു​ങ്ക് ഭാ​ഷ കൂ​ടു​ത​ല്‍ ന​ന്നാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ശ്രു​തി ഹാ​സ​ൻ പ​റ​യു​ന്ന​ത്. ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്രം കൂ​ലി ആ​ണ് അ​വ​സാ​ന​മാ​യി പു​റ​ത്തു​വ​ന്ന ശ്രു​തി ഹാ​സ​ൻ ചി​ത്രം.

Related posts

Leave a Comment