പ​തി​വു​തെ​റ്റി​ക്കാ​തെ റോ​ഷി ഇ​ത്ത​വ​ണ​യും ലേ​വി അ​പ്പാ​പ്പ​ന്‍റെ അ​നു​ഗ്ര​ഹം വാ​ങ്ങാനെത്തി; റോ​ഷി നോ​ട്ടൗ​ട്ടെ​ന്ന് അ​പ്പാ​പ്പ​ന്‍

ചെ​റു​തോ​ണി: പ​തി​വു​തെ​റ്റി​ക്കാ​തെ റോ​ഷി ഇ​ത്ത​വ​ണ​യും ലേ​വി അ​പ്പാ​പ്പ​നെ വീ​ട്ടി​ലെ​ത്തി​ക്ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി. ക​ഴി​ഞ്ഞ അ​ഞ്ചു ത​വ​ണ​യും റോ​ഷി​യു​ടെ ത​ല​യി​ല്‍ കൈ​വ​ച്ച് അ​നു​ഗ്ര​ഹി​ച്ച അ​പ്പാ​പ്പ​ന്‍ ആ​റാം വ​ട്ട​വും നീ​ത​ന്നെ എ​ന്ന് പ​റ​ഞ്ഞാ​ണ് അ​നു​ഗ്ര​ഹി​ച്ച​ത്.104 വ​യ​സാ​യ ലേ​വി അ​പ്പാ​പ്പ​ന്‍ ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​ര്‍​മാ​രി​ലൊ​രാ​ളാ​ണ്. നാ​ലു മ​ക്ക​ളാ​ണ് അ​പ്പാ​പ്പ​ന്.

ഭാ​ര്യ​യു​ടെ വി​യോ​ഗ​ശേ​ഷം മൂ​ത്ത മ​ക​ൻ ഇ.​എ​ല്‍. ജോ​ര്‍​ജി​നൊ​പ്പം പു​ത്തേ​ട് ആ​ണ് താ​മ​സം. അ​പ്പാ​പ്പ​നെ പൊ​ന്നാ​ട​യ​ണി​ച്ച് റോ​ഷി ആ​ദ​രി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം കെ​ട്ടി​പ്പി​ടി​ച്ച് മു​ത്തം ന​ല്‍​കി സ്‌​നേ​ഹം മ​ട​ക്കി ന​ല്‍​കി.എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ഫ​ല പ്ര​ഖ്യാ​പ​ന ശേ​ഷ​വും മ​ണ്ഡ​ല​ത്തി​ലെ​ത്തു​മ്പോ​ള്‍ മൂ​ല​മ​റ്റ​ത്തെ ഇ​ട​യ​പു​ര​യ്ക്ക​ല്‍ വീ​ട്ടി​ല്‍ ഇ.​ജെ. ലേ​വി​യെ ക​ണ്ട് റോ​ഷി അ​നു​ഗ്ര​ഹം തേ​ടാ​റു​ണ്ട്.

മ​ന്ത്രി​യാ​യ​തി​നു ശേ​ഷ​വും മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​പ്പോ​ള്‍​ത്ത​ന്നെ അ​പ്പാ​പ്പ​ന്‍റെ വീ​ട്ടി​ലെ​ത്തി സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രു​ന്നു. മ​ണ്ണി​നോ​ടും മൃ​ഗ​ങ്ങ​ളോ​ടും മ​ല്ലി​ട്ട് ജീ​വി​തം പ​ടു​ത്തു​യ​ര്‍​ത്തി​യ അ​പ്പാ​പ്പ​ന്‍ ഇ​ടു​ക്കി​യി​ലെ ക​ര്‍​ഷ​ക​ന്‍റെ നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ന്‍റെ പ്ര​തി​നി​ധി കൂ​ടി​യാ​ണ്.ഇ​ന്ന​ലെ മൂ​ല​മ​റ്റം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്താ​ണ് റോ​ഷി മ​ണ്ഡ​ല പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി ക​മ്മി​റ്റി​ക്കാ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച​തി​നു ശേ​ഷം ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ എ​ത്തി​യ​വോ​ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് മ​ണ്ഡ​ല​ത്തി​ലെ മ​ഠ​ങ്ങ​ളി​ലെ​ത്തി ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി. തു​ട​ര്‍​ന്ന് മൂ​ല​മ​റ്റ​ത്തെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ​ത്തി അ​ധ്യാ​പ​ക​രെ​യും ക​ണ്ടു.

മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ന്‍റെ മി​നി​യേ​ച്ച​ര്‍ പ്രോ​ജ​ക്ട് മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണം വ​രെ നീ​ളു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​വ​രി​ച്ചാ​ണ് റോ​ഷി വോ​ട്ട​ര്‍​മാ​രെ സ​മീ​പി​ച്ച​ത്. മൂ​ല​മ​റ്റ​ത്തു​നി​ന്ന് നാ​ര​ക​ക്കാ​ന​ത്തേ​ക്ക് തി​രി​ച്ച റോ​ഷി അ​വി​ടെ വി​വി​ധ മേ​ഖ​ല​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.

തു​ട​ര്‍​ന്ന് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ഡ​ല പ​ര്യ​ട​നം തു​ട​ര്‍​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തി​യ 257 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ക്ക​മി​ട്ടു പ​റ​ഞ്ഞും വോ​ട്ട​ര്‍​മാ​രു​ടെ സം​ശ​യം ദൂ​രീ​ക​രി​ച്ചു​മാ​ണ് റോ​ഷി വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത്.

Related posts

Leave a Comment