അ​ത്ഭു​ത ര​ക്ഷ​പെ​ട​ൽ..!​ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വെ അ​പ​ക​ടം; യാ​ത്ര​ക്കാ​ര​നെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ര​ക്ഷ​പ്പെ‌​ട‌ു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ച​ലി​ക്കു​ന്ന തീ​വ​ണ്ടി​യി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ലാ​റ്റ്‌​ഫോ​മി​ലെ വി​ട​വി​ലേ​ക്ക് വീ​ഴാ​ൻ പോ​യ യാ​ത്ര​ക്കാ​ര​ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ര​ക്ഷ​ക​നാ​യി. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം മാ​ത്ര​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​ല​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജ​ബ​ൽ​പൂ​ർ-​വേ​രാ​വ​ൽ എ​ക്സ്പ്ര​സ് എ​ടു​ത്തു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് യാ​ത്ര​ക്കാ​ര​ൻ ഓ​ടി​യെ​ത്തി ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ആ​ദ്യ​ത്തെ ഡോ​ർ കൈ​വി​ട്ടു​പോ​യെ​ങ്കി​ലും അ​ടു​ത്ത ഡോ​റി​ലെ ഹാ​ൻ​ഡ്‌​ലി​ൽ പി​ടി​ച്ച് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി ട്രെ​യി​നി​നൊ​പ്പം യാ​ത്ര​ക്കാ​ര​ൻ നീ​ങ്ങു​ക​യാ​യി​രു​ന്നു.

ട്രാ​ക്കി​ലേ​ക്കും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ലു​ള്ള വി​ട​വി​ലേ​ക്ക് വീ​ഴാ​ൻ തു​ട​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന റെ​യി​ൽ​വേ ടെ​ക്നീ​ഷ്യ​ൻ ഉ​ട​ൻ ത​ന്നെ പി​ടി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ കൂ​ടെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് ആ​ളു​ക​ളും ചേ​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ര​നെ സു​ര​ക്ഷി​ത​മാ​യി പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി​യ​ത്.

ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ലേ​ക്ക് പോ​കു​മാ​യി​രു​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്.​ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത് എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വം. ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ഒ​രു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

 

 

 

Related posts

Leave a Comment