ഹരിപ്പാട്: ഹരിപ്പാട്ടെ വികസനം സംബന്ധിച്ച് എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്പതിയു ടെ വിമർശനങ്ങൾ കുരുടൻ ആനയെ കാണുപോലെയാണെന്ന് ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഹരിപ്പാട് നിയോജകമണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന മണ്ഡലമാണ് ഹരിപ്പാട്. സന്ദീപ് മുൻപൊരിക്കലും ഹരിപ്പാട് കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തിലും പെൻഷനേഴ്സ് അസോസിയേഷൻ കർമസേന രൂപീകരിച്ച് രമേശ് ചെന്നിത്തലയുടെ വിജയത്തിനായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
