അ​മ​ൽ നീ​ര​ദ് ചി​ത്രം ‘ബാ​ച്ചി​ല​ര്‍ പാ​ര്‍​ട്ടി 2’വി​ൽ ന​സ്‌​ലി​ന്‍റെ നാ​യി​ക​യാ​യി ഹ​ന്‍​സി​ക കൃ​ഷ്ണ

അ​മ​ൽ നീ​ര​ദ് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം ബാ​ച്ച്ല​ർ പാ​ർ​ട്ടി D’EUX വി​ൽ ന​സ്‌​ലി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് പ്രേ​ക്ഷ​ക​രു​ടെ സ്വ​ന്തം ഹ​ൻ​സി​ക കൃ​ഷ്ണ. ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റി​ന്‍റെ നാ​ല് മ​ക്ക​ളി​ൽ ഏ​റ്റ​വും ഇ​ള​യ മ​ക​ളാ​ണ് ഹ​ൻ​സി​ക. ത​ന്‍റെ ഡി​ഗ്രി പ​ഠ​ന​ത്തോ​ടൊ​പ്പ​മാ​ണ് അ​ഭി​ന​യ​വും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

നേ​ര​ത്തെ സ​ഹോ​ദ​രി അ​ഹാ​ന കൃ​ഷ്ണ അ​ഭി​ന​യി​ച്ച ‘ലൂ​ക്ക’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഹാ​ന​യു​ടെ കു​ട്ടി​ക്കാ​ലം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഹ​ൻ​സി​ക​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റം. അ​ഹാ​ന​യ്ക്കും ഇ​ഷാ​നി​ക്കും ശേ​ഷം കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്നും സി​നി​മ​യി​ൽ ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്ന മൂ​ന്നാ​മ​ത്തെ ആ​ളാ​ണ് ഹ​ൻ​സി​ക.

2012-ൽ ​പു​റ​ത്തി​റ​ങ്ങി ക​ൾ​ട്ട് പ​ദ​വി നേ​ടി​യ ബാ​ച്ചി​ല​ർ പാ​ർ​ട്ടി​യു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണം എ​ത്തു​ന്ന ബാ​ച്ചി​ല​ർ പാ​ർ​ട്ടി D’EUX വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. ഉ​ണ്ണി ആ​ർ. സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ന​സ്‌​ലി​നൊ​പ്പം ടൊ​വി​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, ഷ​റ​ഫു​ദ്ദീ​ൻ, ശ്രീ​നാ​ഥ് ഭാ​സി തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

Related posts

Leave a Comment