ത​ല​യി​ൽ പൂ​ച്ച​യെ​വ​ച്ച് യു​വ​തി എ​യ​ർ​പോ​ർ​ട്ടി​ൽ: ഒ​റ്റ​നോ​ട്ട​ത്തി​ൽ ക​ന്പി​ളി​ത്തൊ​പ്പി​യെ​ന്ന് നെ​റ്റി​സ​ൺ​സ്; വൈ​റ​ലാ​യി വീ​ഡി​യോ

വ​ള​ർ​ത്തു​പൂ​ച്ച​യെ തൊ​പ്പി പോ​ലെ ത​ല​യി​ൽ​വ​ച്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ടാ​മ്പ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​വീ​ഡി​യോ.

യു​വ​തി​യു​ടെ ത​ല​യി​ൽ പൂ​ച്ച​യെ വ​ച്ച​ത് ക​ണ്ടാ​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ അ​തൊ​രു തൊ​പ്പി ആ​ണെ​ന്നേ ധ​രി​ക്കൂ. അ​ക​ലെ നി​ന്ന് നോ​ക്കു​മ്പോ​ൾ ഇ​തൊ​രു ജീ​വ​നു​ള്ള മൃ​ഗ​മാ​ണെ​ന്ന് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കി​ല്ല. ശാ​ന്ത​മാ​യും സ്വ​സ്ത​മാ​യും അ​നു​സ​ര​മ​യു​ള്ള ആ​ളെ​പ്പോ​ലെ​യാ​ണ് പൂ​ച്ച യു​വ​തി​യു​ടെ ത​ല​യി​ൽ ഇ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തെ​ളി​ച്ച​ത്.

ഒ​രു കു​പ്പി വെ​ള്ളം പോ​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന ഇ​ല്ലാ​തെ ക​ട​ത്തി​വി​ടാ​ൻ സാ​ധി​ക്കാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ ഇ​ത്ര​യും ത​ന്ത്ര​പ​ര​മാ​യി പൂ​ച്ച​യെ കൊ​ണ്ടു​പോ​യ ഇ​വ​ർ ഒ​രു ‘ജീ​നി​യ​സ്’ ആ​ണെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്.

 

Related posts

Leave a Comment