അ​ഞ്ച് വ​യ​സു​കാ​രി​യെ വെ​യി​ല​ത്ത് ഗേ​റ്റി​ൽ കെ​ട്ടി​യി​ട്ടു വ​നി​താ എ​എ​സ്ഐ​യാ​യ മു​ത്ത​ശ്ശി​യു​ടെ ക്രൂ​ര​ത

ച​ണ്ഡി​ഗ​ഡ്: അ​ഞ്ച് വ​യ​സു​കാ​രി​യെ ഗേ​റ്റി​ൽ പൂ​ട്ടി​യി​യി​ട്ട് മു​ത്ത​ശ്ശി​യാ​യ വ​നി​താ എ​എ​സ്ഐ യു​ടെ കൊ​ടും​ക്രൂ​ര​ത. സം​ഭ​വ​ത്തി​ൽ എ​എ​സ്‌​ഐ സ​ര​ബ്ജി​ത് കൗ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ന​ടു​ക്കു​ന്ന സം​ഭ​വം പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്‌​കോ​ട്ടി​ൽ.

പെ​ൺ​കു​ട്ടി​യു​ടെ കൈ​ക​ളും കാ​ലു​ക​ളും തു​ണി​കൊ​ണ്ട് ഗേ​റ്റി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​ക്കാ​രാ​ണ് കെ​ട്ട​ഴി​ച്ച് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ർ​ച്ചു​ഗ​ലി​ലാ​യ​തി​നാ​ലാ​ണ് സ​ര​ബ്ജി​തി​നോ​ടൊ​പ്പം ക​ഴി​യു​ന്ന​ത്.

സ​ര​ബ്ജി​തി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യും വി​വ​രം ശി​ശു​ക്ഷേ​മ സ​മി​തി​യെ അ​റി​യി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment