ചണ്ഡിഗഡ്: അഞ്ച് വയസുകാരിയെ ഗേറ്റിൽ പൂട്ടിയിയിട്ട് മുത്തശ്ശിയായ വനിതാ എഎസ്ഐ യുടെ കൊടുംക്രൂരത. സംഭവത്തിൽ എഎസ്ഐ സരബ്ജിത് കൗറിനെ സസ്പെൻഡ് ചെയ്തു. നടുക്കുന്ന സംഭവം പഞ്ചാബിലെ ഫരീദ്കോട്ടിൽ.
പെൺകുട്ടിയുടെ കൈകളും കാലുകളും തുണികൊണ്ട് ഗേറ്റിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് കെട്ടഴിച്ച് കുട്ടിയെ രക്ഷിച്ചത്.
കുട്ടിയുടെ മാതാപിതാക്കൾ പോർച്ചുഗലിലായതിനാലാണ് സരബ്ജിതിനോടൊപ്പം കഴിയുന്നത്.
സരബ്ജിതിനെ സസ്പെൻഡ് ചെയ്തതായും വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചതായും പോലീസ് പറഞ്ഞു.
