ഡ്രൈ​വ​ർ​മാ​ർ​ക്കി​ട​യി​ലെ മാ​ണി​ക്യം; ഓ​ട്ടോ ഡ്രൈ​വ​റു​ടെ സീ​റ്റി​ന് പി​ന്നി​ലെ വ​രി​ക​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ…

യാ​ത്ര​യ്ക്കി​ടെ ഓ​ട്ടോ​യി​ൽ ക​ണ്ട ഒ​രു ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ് യു​വ​തി പ​ങ്കു​വ​ച്ച​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​ങ്ങ​ളും സ്നേ​ഹ​വും ഒ​ഴു​കി​യെ​ത്തി​. ഇ​ന്‍​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ഉ​ന്ന​തി ദേ​വാ​ലി​യ, മും​ബൈ​യി​ലെ യാ​ത്ര​യ്ക്കി​ട​യി​ൽ ഓ​ട്ടോ​യി​ൽ എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന ചെ​റി​യ ഒ​രു കു​റി​പ്പ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഞാ​നും ഒ​രാ​ളു​ടെ പി​താ​വും സ​ഹോ​ദ​ര​നു​മാ​ണ്, നി​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം എി​ന​ക്ക് വ​ള​രെ പ്ര​ധാ​ന​മാ​ണ്. വി​ഷ​മ​ങ്ങ​ളി​ല്ലാ​തെ സ​മാ​ധാ​ന​ത്തോ​ടെ​യി​രി​ക്കൂ…. ഇ​ങ്ങ​നെ​യാ​യി​രു​ന്നു ഓ​ട്ടോ​യി​ലെ കു​റി​പ്പ്. യാ​ത്ര​ക്കാ​ർ​ക്ക് പി​ൻ​സീ​റ്റി​ലി​രു​ന്ന് വാ​യി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​ത് എ​ഴു​തി​യി​രു​ന്ന​ത്.

എ​ല്ലാ പു​രു​ഷ​ന്മാ​രും ഒ​രു ഭീ​ഷ​ണി​യ​ല്ലെ​ന്നും, ചി​ല​ർ ആ​രു​ടെ​യൊ​ക്കെ​യോ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളാ​ണെ​ന്നും നി​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന നി​മി​ഷം, എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് പ​ല​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള ആ​ശ​ങ്ക​ക​ളു​മാ​യി ഈ ​വീ​ഡി​യോ​യെ പ​ല​രും താ​ര​ത​മ്യം ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​ൽ ചെ​റി​യ പ്ര​വൃ​ത്തി​ക​ൾ പോ​ലും എ​ത്ര​ത്തോ​ളം സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്ന് ഈ ​വീ​ഡി​യോ വ്യ​ക്ത​മാ​ക്കു​ന്നു.

മും​ബൈ​പോ​ലു​ള്ള മെ​ട്രോ​പോ​ളി​റ്റ​ൻ ന​ഗ​ര​ങ്ങ​ളി​ൽ, സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ എ​പ്പോ​ഴും ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​റു​ണ്ട്. അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, ഈ ​ഡ്രൈ​വ​റു​ടെ വി​വേ​ക​പൂ​ർ​ണമാ​യ കു​റി​പ്പ് വ്യ​ക്തി​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​മാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ക​മ​ന്‍റു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment