‘പ​ല പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്വ​പ്ന ജീ​വി​ത​ത്തി​ൽ നി​ന്നാ​ണ് ഇ​ന്ന് മ​നോ​ഹ​ര​മാ​യി പ​ടി​യി​റ​ങ്ങു​ന്ന​ത്’: കാ​ബി​ൻ ക്രൂ ​ജീ​വി​തം സ​മ്മാ​നി​ച്ച സു​ന്ദ​ര​മാ​യ നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യി യു​വ​തി

കാ​ബി​ൻ ക്രൂ ​ജീ​വി​തം ത​നി​ക്കു ന​ല്കി​യ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യി നി​തി​ക, കാ ബി​ൻ ക്രൂ ​ജീ​വി​ത​ത്തി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​വ​ച്ച​തി​നെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു.

പ​ല​രും കൗ​തു​ക​ത്തോ​ടെ​യും ആ​രാ​ധ​ന​യോ​ടെ​യും നോ​ക്കി​ക്കാ​ണു​ന്ന ക്യാ​ബി​ൻ ക്രൂ ​ജോ​ലി​യി​ൽ നി​ന്നു​ള്ള വി​ട​വാ​ങ്ങ​ൽ നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് നി​തി​ക മേ​ത്ത. അ​ഞ്ചു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് താ​ൻ ഈ ​ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ നി​തി​ക വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​നി മു​ത​ൽ അ​തി​രാ​വി​ലെ​യു​ള്ള വി​മാ​ന​യാ​ത്ര​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കേ​ണ്ടി വ​രി​ല്ല. ഹോ​ങ്കോംഗി​ലെ തെ​രു​വു​ക​ളി​ലൂ​ടെ സൂ​ര്യോ​ദ​യ സ​മ​യ​ത്ത് ത​നി​ച്ച് ന​ട​ന്ന നി​മി​ഷ​ങ്ങ​ളും, ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ​രു​ടെ ഭ​യം മാ​റ്റി​ക്കൊ​ടു​ക്കു​ന്ന​തും താ​ൻ ഒ​ത്തി​രി മി​സ് ചെ​യ്യും. ആ​യി​ര​ക്ക​ണ​ക്കി​ന് പെ​ൺ​കു​ട്ടി​ക​ൾ സ്വ​പ്നം കാ​ണു​ന്ന ഒ​രു ജീ​വി​ത​രീ​തി​യാ​ണ് താ​ൻ ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ന്നും നി​തി​ക വ്യ​ക്ത​മാ​ക്കി.

മ​ത്സ​ര​പ​രീ​ക്ഷ​ക​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​നാ​ണ് ഈ ​ജോ​ലി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് നി​തി​ക വെ​ളി​പ്പെ​ടു​ത്തി. പു​തി​യൊ​രു വ​ഴി തേ​ടി ന​ട​ന്ന സ​മ​യ​ത്താ​ണ് ഈ ​ക​രി​യ​ർ മു​ന്നി​ൽ വ​ന്ന​ത്. ഒ​രി​ക്ക​ലും ചി​ന്തി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ജീ​വി​ത​മാ​ണ് ഇ​ത് ന​ൽ​കി​യ​ത്. അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​മാ​ന​യാ​ത്ര​ക​ളും അ​ഞ്ചു വ​ർ​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളും ത​ന്നെ മാ​റ്റി​മ​റി​ച്ചു​വെ​ന്നും നി​തി​ക വീ​ഡി​യോ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ഈ ​വീ​ഡി​യോ പ​ങ്കു​വയ്​ക്കാ​ൻ താ​ൻ മ​ടി​ച്ചി​രു​ന്നു​വെ​ന്നും, ചി​ല അ​നു​ഭ​വ​ങ്ങ​ൾ വാ​ക്കു​ക​ളി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നും നി​തി​ക പ​റ​ഞ്ഞു. നി​തി​ക​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​ന​കം ത​ന്നെ ആ​ളു​ക​ള​ൾ ഏ​റ്റെ​ടു​ത്തു. നി​തി​ക​യോ​ടു​ള്ള സ്നേ​ഹ​വും ആ​ശ്വാ​സ​വാ​ക്കു​ക​ളും സ​മാ​ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ക​മ​ന്‍റ് ബോ​ക്സിൽ​ നി​റ​ഞ്ഞ​ത്.

 

 

 

Related posts

Leave a Comment