കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തെ ക​ണ്ടെ​ത്തി​യി​ല്ല: മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കൊ​ച്ചി​യി​ല്‍ തു​ട​രു​ന്നു

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ദ വി​വാ​ഹം അ​ന്വേ​ഷി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കൊ​ച്ചി​യി​ല്‍ തു​ട​രു​ന്ന​താ​യി വി​വ​രം. ഇ​ന്ന​ലെ പോ​ലീ​സ് പ​ല സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. താ​ര​ത്തി​ന്‍റെ വി​വാ​ഹം ന​ട​ത്താ​ന്‍ സ​ഹാ​യി​ച്ച​താ​യി ക​രു​തു​ന്ന​യാ​ളു​ടെ മൊ​ഴി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ഫോ​ണി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂ​ച​ന. മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റേ​യും മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.

കു​ട്ടി​യെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മോ എ​ന്നും സം​ശ​യ​മു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന കേ​സാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശി​ല്‍ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ല്‍ കു​ട്ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ന് ക​ഴി​യും. ഒ​രു സി​ഐ, എ​സ്‌​ഐ, ര​ണ്ട് സി​പി​ഒ​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് അ​ന്വേ​ഷ​ക സം​ഘം.
താ​ര​ത്തി​നെ വി​വാ​ഹം ചെ​യ്ത ഫ​ര്‍​മാ​ന്‍ ഖാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​ണ​ന്ന കാ​ര്യം കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് അ​ന്വേ​ഷ​ക സം​ഘ​ത്ത അ​റി​യി​ച്ചു. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മേ​യ് 20 വ​രെ ഫ​ര്‍​മാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ കാ​ര്യ​വും ക​മീ​ഷ​ണ​ര്‍ അ​ന്വേ​ഷ​ക സം​ഘ​ത്തി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് താ​രം
അ​തേ​സ​മ​യം, കും​ഭ​മേ​ള വൈ​റ​ല്‍ താ​രം പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ര്‍​ക്കും ഇ–​മെ​യി​ലി​ല്‍ പ​രാ​തി ന​ല്‍​കി. ത​നി​ക്ക് പ​തി​നെ​ട്ട് വ​യ​സ് പൂ​ര്‍​ത്തി​യാ​യെ​ന്നും 2008 ജ​നു​വ​രി ഒ​ന്നി​നാ​ണ് ജ​ന​ന​മെ​ന്നും തെ​ളി​യി​ക്കു​ന്ന ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ​യും പാ​ന്‍​കാ​ര്‍​ഡി​ന്‍റെ​യും പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​ത​മാ​ണ് പ​രാ​തി.
താ​ന്‍ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് കേ​ര​ള​ത്തി​ല്‍ താ​മ​സി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ത​നി​ക്കു​ണ്ടെ​ന്നും താ​രം പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മേ​യ് 20 വ​രെ ഫ​ര്‍​മാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പും പ​രാ​തി​ക്കൊ​പ്പം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment