വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല: തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍. കു​റ്റി​യാ​ടി മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. വോ​ട്ടെ​ണ്ണ​ലി​ന് മു​മ്പ് ത​ന്നെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഈ ​മാ​സം 21 ന​കം വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നാ​ണ് ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി.​മേ​നോ​ന്‍റെ നി​ര്‍​ദേ​ശം.

പോ​സ്റ്റ​ല്‍ വോ​ട്ട് നി​ഷേ​ധി​ച്ചെ​ന്നാ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന വി.​പി.​മു​ഹ​മ്മ​ദ് സി​നാ​ന്‍ അ​ട​ക്ക​മാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഫോം 12 ​സ​മ​ര്‍​പ്പി​ച്ചി​ട്ടും വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്ന് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ പ​രാ​തി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലും അ​വ​സ​രം ന​ല്‍​കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടെ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന മേ​യ് നാ​ലി​ന് മു​മ്പ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഇ​ത്ത​രം വീ​ഴ്ച​ക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശാ​ശ്വ​ത​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന ഹ​ര്‍​ജി​ക​ളി​ല്‍ എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment