കൊച്ചി: കൊച്ചിയിലെത്തിയ വിദേശ വിനോദസഞ്ചാരി ടാക്സിയില്‍ മറന്നുവെച്ച വിലപിടിപ്പുള്ള ഐഫോണ്‍ സുരക്ഷിതമായി തിരികെ നല്കി മാതൃകയായിരിക്കുകയാണ് ടാക്സി ഡ്രൈവര്‍ വിനോദ്.
ലക്ഷ്വറി ക്രൂയിസ് കപ്പലായ അസാമാരയില് കൊച്ചിയിലെത്തിയ വിദേശ വിനോദസഞ്ചാരിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. നഗരം കാണുന്നതിനായി എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള പ്രീപെയ്ഡ് ടാക്സി സര്‍വീസിനെയാണ് ഇവര്‍ ആശ്രയിച്ചത്. യാത്രയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ അബദ്ധവശാല്‍ ഫോണ്‍ ടാക്സിയില്‍ തന്നെ മറന്നുവക്കുകയായിരുന്നു.
യാത്രക്കാരെ ഇറക്കി കഴിഞ്ഞ് വാഹനം പരിശോധിച്ചാണ് വിനോദ് സീറ്റില്‍ ഇരുന്ന ഐഫോണ്‍ കണ്ടത്. ഒട്ടും വൈകാതെ തന്നെ ഈ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും ഫോണ്‍ ഉടമയെ കണ്ടെത്തി സുരക്ഷിതമായി ഏല്‍പ്പിക്കുകയും ചെയ്തു. പള്ളുരുത്തി സ്വദേശിയാണ് വിനോദ്.
