നന്മ നിറഞ്ഞവൻ വിനോദേട്ടൻ… ടാ​ക്‌​സി​യി​ല്‍ മ​റ​ന്നു​വ​ച്ച ഐ​ഫോ​ൺ വി​ദേ​ശ വ​നി​ത​യ്ക്ക് തി​രി​കെ ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ

കൊ​ച്ചി: കൊ​ച്ചി​യി​ലെ​ത്തി​യ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി ടാ​ക്‌​സി​യി​ല്‍ മ​റ​ന്നു​വെ​ച്ച വി​ല​പി​ടി​പ്പു​ള്ള ഐ​ഫോ​ണ്‍ സു​ര​ക്ഷി​ത​മാ​യി തി​രി​കെ ന​ല്‍​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ടാ​ക്‌​സി ഡ്രൈ​വ​ര്‍ വി​നോ​ദ്.

ല​ക്ഷ്വ​റി ക്രൂ​യി​സ് ക​പ്പ​ലാ​യ അ​സാ​മാ​ര​യി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​യ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ ഫോ​ണാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ന​ഗ​രം കാ​ണു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള പ്രീ​പെ​യ്ഡ് ടാ​ക്‌​സി സ​ര്‍​വീ​സി​നെ​യാ​ണ് ഇ​വ​ര്‍ ആ​ശ്ര​യി​ച്ച​ത്. യാ​ത്ര​യ്ക്ക് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ അ​ബ​ദ്ധ​വ​ശാ​ല്‍ ഫോ​ണ്‍ ടാ​ക്‌​സി​യി​ല്‍ ത​ന്നെ മ​റ​ന്നു​വ​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ക​ഴി​ഞ്ഞ് വാ​ഹ​നം പ​രി​ശോ​ധി​ച്ചാ​ണ് വി​നോ​ദ് സീ​റ്റി​ല്‍ ഇ​രു​ന്ന ഐ​ഫോ​ണ്‍ ക​ണ്ട​ത്. ഒ​ട്ടും വൈ​കാ​തെ ത​ന്നെ ഈ ​വി​വ​രം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും ഫോ​ണ്‍ ഉ​ട​മ​യെ ക​ണ്ടെ​ത്തി സു​ര​ക്ഷി​ത​മാ​യി ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യാ​ണ് വി​നോ​ദ്.

Related posts

Leave a Comment