നി​ക്ഷേ​പം ഇ​ര​ട്ടി​പ്പി​ക്കാം ലാ​ഭ​വി​ഹി​തം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​യെ​ടു​ത്ത​ത് 29 ല​ക്ഷം: ത​ട്ടി​പ്പ് വീ​ര​ന് ര​ണ്ട് വ​ര്‍​ഷം ത​ട​വും പി​ന്നെ 10,000 പി​ഴ​യും

കൊ​ച്ചി: സീ​ഗ​ള്‍ ഫി​ഷ​റീ​സ് എ​ന്ന മ​ത്സ്യ​മൊ​ത്ത​വി​പ​ണ​ന ക​യ​റ്റു​മ​തി സ്ഥാ​പ​ന​ത്തി​ന്‍റെ ഏ​ജ​ന്‍റ് ആ​ണെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ചു പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ.

എ​റ​ണാ​കു​ളം ത​മ്മ​നം പ​ല്ലി​ശ്ശേ​രി റോ​ഡ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ചാ​ര്‍​ളി മ​ക​ന്‍ പി.​സി. ജോ​ഷി​യെ (69) ആ​ണ് ര​ണ്ടു വ​ര്‍​ഷം ത​ട​വി​നും 10,000 രൂ​പ പി​ഴ​യ്ക്കും എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2014 ഏ​പ്രി​ല്‍ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 29 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. കൃ​ത്യ​ത്തി​നാ​യി പ്ര​തി ക​രു​തി​ക്കൂ​ട്ടി ത​യാ​റാ​ക്കി​യ ക​രാ​റു​ക​ളി​ല്‍ പ​രാ​മ​ര്‍​ശി​ച്ച സീ​ഗ​ള്‍ ഫി​ഷ​റീ​സ് എ​ന്ന സ്ഥാ​പ​നം രേ​ഖ​ക​ളി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ വി​ലാ​സ​ത്തി​ല്‍ ഒ​രു കാ​ല​ത്തും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞു.

എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് അ​ല​ന്‍ ഇ. ​ബൈ​ജു​വി​ന്‍റേ​താ​ണ് വി​ധി. റി​ട്ട​യേ​ര്‍​ഡ് ഏ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എം.​എ. ഫ്രാ​ന്‍​സി​സി​ന്‍റെ പ​രാ​തി​യി​ന്മേ​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​ണ് കേ​സി​ല്‍ പ്ര​ഥ​മ വി​വ​ര റി​പ്പോ​ര്‍​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സൈ​ജു സൈ​നു​ല്‍ ഹാ​ജ​രാ​യി.

Related posts

Leave a Comment