ബോളിവുഡിലെ ജനപ്രിയ താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒന്നിച്ചിട്ട് 19 വർഷങ്ങൾ പൂർത്തിയായി. വിവാഹ ദിനത്തിൽ ജീവിതപങ്കാളി അഭിഷേകിനും മകൾ ആരാധ്യക്കും ഒപ്പം പൂചെണ്ടുകളുമായി നില്ക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഐശ്വര്യ റായ് പങ്കുവച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ കുറിപ്പുകളും താരങ്ങൾക്ക് ആശംകൾ നേർന്നുകൊണ്ടുമുള്ള മെസേജുകളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്.
ഓപ്പറ വിൻഫ്രീയുമായുള്ള അഭിമുഖത്തിൽ വിവാഹാഭ്യർത്ഥനയെക്കുറിച്ചുള്ള മനോഹരമായ ഓർമ്മ പങ്കുവെക്കുകയുണ്ടായി. ഗുരു എന്ന സിനിമയുടെ പ്രചരണത്തിനായി ന്യൂയോർക്കിൽ ആയിരുന്ന സമയത്ത്, അദ്ദേഹം തന്റെ ഹോട്ടൽ ബാൽക്കണിയിൽ നിന്ന് ജീവിതത്തെയും പ്രണയത്തെയും കുറിച്ച് ചിന്തിച്ച സമയത്ത്, ഐശ്വര്യയോടൊപ്പം ജീവിതം പങ്കിടാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് ആ നിമിഷം അദ്ദേഹം ആഗ്രഹിച്ചു.
ഞാൻ ന്യൂയോർക്കിൽ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അന്ന് എന്റെ
ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിൽക്കുമ്പോൾ, എന്നെങ്കിലും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നെങ്കിൽ, വിവാഹിതരായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുമായിരുന്നു. പിന്നീട് ഞാൻ അവളെ അതേ ബാൽക്കണിയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി, എന്നെ വിവാഹം കഴിക്കാമോ എന്ന് ഐശ്വര്യയോട് ചോദിച്ചുവെന്നും അഭിഷേഖ് പറഞ്ഞു.
2007 ഏപ്രിൽ 20 നാണ് ഇരുവരുടെയും വിവാഹം. ആ സമയത്ത് സിനിമാലോകം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ബോളിവുഡിലെ താരദമ്പതികളുടെ വിവാഹം. നാലു വർഷങ്ങൾക്കുശേഷം 2011 നവംബറിൽ ഇവർക്ക് മകൾ ആരാധ്യ ജനിച്ചു.
