പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് പു​റ​മേ തൊ​ഴി​ലാ​ളി ക്ഷാ​മം: ഹോ​ട്ട​ല്‍ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ല്‍

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക ക്ഷാ​​മ​​ത്തി​​നു പു​​റ​​മേ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്ഷാ​​മ​​വും. ഹോ​​ട്ട​​ല്‍ മേ​​ഖ​​ല പ്ര​തി​സ​ന്ധി​യി​ൽ. പ​​ശ്ചി​​മേ​​ഷ്യ​​ന്‍ സം​​ഘ​ർ​ഷ​​ത്തെ​ത്തു​​ട​​ര്‍​ന്നു​​ണ്ടാ​​യ ക​​ടു​​ത്ത ഇ​ന്ധ​ന​ക്ഷാ​മ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ വ​​ല​​ഞ്ഞ​​തു ഹോ​​ട്ട​​ല്‍ മേ​​ഖ​​ല​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ വി​​റ​​ക് ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള പാ​​ച​​കം പ​​ല​​യി​​ട​​ത്തും പു​​ന​​രാ​​രം​​ഭി​​ച്ചെ​​ങ്കി​​ലും പൂ​​ര്‍​ണ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

ചി​​ല ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ ഇ​​ന്‍​ഡെക്ഷ​​ന്‍ അ​​ടു​​പ്പു​​ക​​ളി​​ല്‍ പാ​​ച​​കം ന​​ട​​ത്തി​​യെ​​ങ്കി​​ലും ഭാ​​രി​​ച്ച ചെ​​ല​​വു​​ക​​ള്‍ മൂ​​ലം ചെ​​റു​​കി​​ട ഹോ​​ട്ട​​ലു​​ക​​ള്‍​ക്ക് ഇ​​ന്‍​ഡെ​​ക്‌​ഷ​​ൻ കു​​ക്കറുക​​ളെ ആ​​ശ്ര​​യി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. സോ​​ളാ​​ര്‍ സം​​വി​​ധാ​​ന​​മു​​ള്ള വ​​ന്‍കി​ട ഹോ​​ട്ട​​ലു​​ക​​ള്‍ മാ​​ത്ര​​മാ​​ണ് ഇ​​ന്‍​ഡെ​​ക്‌​ഷ​​ന്‍ അ​​ടു​​പ്പ് പ​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ വി​​ജ​​യി​​ച്ച​​ത്. സി​​ലി​​ണ്ട​​ര്‍ പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ച്ചെ​​ന്നു പ​​റ​​യു​​മ്പോ​​ഴും പാ​​ച​​ക​​ത്തി​​ന് അ​​നി​​വാ​​ര്യ​​മാ​​യ സി​​ലി​​ണ്ട​​റു​​ക​​ള്‍ ഹോ​​ട്ട​​ലു​​ക​​ള്‍​ക്കു ല​​ഭി​​ക്കു​​ന്നി​​ല്ല.

ഈ ​​പ്ര​​തി​​സ​​ന്ധി​​യി​​ല്‍​നി​​ന്നു ഹോ​​ട്ട​​ലു​​ക​​ള്‍ ക​​ഷ്ടി​​ച്ചു ര​​ക്ഷ​​പ്പെ​​ട്ടു വ​​രു​​ന്ന​​തി​​നി​​ടി​​യി​​ലാ​​ണ് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി ക്ഷാ​​മം രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.പ​​ശ്ചി​​മ​​ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ വോ​​ട്ടെ​​ടു​​പ്പി​​നാ​​യി ഒ​​ന്നി​​ച്ച് നാ​​ട്ടി​​ലേ​​ക്ക് പോ​​യ​​തോ​​ടെയാണ് പ്ര​​തി​​സ​​ന്ധി അ​​തി​​രൂ​​ക്ഷ​​മാ​​യ​​ത്. ജി​​ല്ല​​യി​​ലെ ചെ​​റു​​തും വ​​ലു​​തു​​മാ​​യ ഒ​​ട്ടു​​മി​​ക്ക ഹോ​​ട്ട​​ലു​​ക​​ളി​​ലും സ​​പ്ലൈ​​യ​​ര്‍ മു​​ത​​ല്‍ ക്ലി​​നിം​​ഗ് ജോ​​ലി​​ക​​ള്‍ വ​​രെ ചെ​​യ്യു​​ന്ന​​തു പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ല്‍​നി​​ന്നു​​ള്ള തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ്. ചി​​ല ക​​ട​​ക​​ളി​​ല്‍ പാ​​ച​​കം ചെ​​യ്യു​​ന്ന​​തും ഇ​​വ​​രാ​​ണ്.

പ​​ല​​പ്പോ​​ഴും പാ​​ച​​ക​രം​​ഗ​​ത്ത് വി​​ദ​​ഗ്ധ​​രാ​​യ സ്വ​​ദേ​​ശീ​​യ​​രാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ഭാ​​വം ഹോ​​ട്ട​​ലു​​ക​​ള്‍ നേ​​രി​​ടു​​ന്ന​​തി​​നി​​ടെ​​യാ​​ണ് നി​​ല​​വി​​ലെ പ്ര​​തി​​സ​​ന്ധി​കൂ​​ടി ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഏ​​താ​​നും ആ​​ഴ്ച​​ക​​ളാ​​യി പാ​​ച​​ക​​വാ​​ത​​ക വി​​ത​​ര​​ണ​​ത്തി​​ല്‍ നി​​ല​​നി​​ല്‍​ക്കു​​ന്ന ത​​ട​​സ​​ങ്ങ​​ള്‍ കാ​​ര​​ണം പ​​ല ഹോ​​ട്ട​​ലു​​ക​​ള്‍​ക്കും ദി​​വ​​സേ​​ന പ്ര​​വ​​ര്‍​ത്ത​​നം തു​​ട​​രാ​​ന്‍ ക​​ഴി​​യാ​​ത്ത സ്ഥി​​തി​​യു​​ണ്ട്. ചി​​ല ഹോ​​ട്ട​​ലു​​ക​​ള്‍ വി​​ഭ​​വ​​ങ്ങ​​ളും സ​​മ​​യ​​പ​​രി​​ധി​​യും കു​​റ​​ച്ചു പ്ര​​വ​​ര്‍​ത്തി​​ക്കു​​മ്പോ​​ള്‍, മ​​റ്റു​​ചി​​ല​​ര്‍ പൂ​​ര്‍​ണ​​മാ​​യും അ​​ട​​ച്ചി​​ടേ​​ണ്ട അ​​വ​​സ്ഥ​​യി​​ലേ​​ക്കാ​​ണ് നീ​​ങ്ങു​​ന്ന​​ത്.

ഈ ​പ്ര​​തി​​സ​​ന്ധി​ക​ൾ മൂ​​ലം ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​ക​​ള്‍ ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക ന​​ഷ്ടം നേ​​രി​​ടു​​ക​​യാ​​ണ്. ചി​​ല​​ര്‍​ക്ക് വാ​​യ്പ തി​​രി​​ച്ച​​ട​​യ്ക്കാ​​നും ജീ​​വ​​ന​​ക്കാ​​രു​​ടെ വേ​​ത​​നം ന​​ല്‍​കാ​​നും പോ​​ലും ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​ണു​​ള്ള​​ത്. ഇ​​തി​​നി​​ടെ നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​വ​​ര്‍​ധ​​ന​​യും തി​​രി​​ച്ച​​ടി​​യാ​​യി. പാ​​ച​​ക​​വാ​​ത​​ക വി​​ത​​ര​​ണം ത​​ട​​സ​​മി​​ല്ലാ​​തെ ഉ​​റ​​പ്പാ​​ക്കു​​ക​​യും തൊ​​ഴി​​ലാ​​ളി ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ന്‍ പ്ര​​ത്യേ​​ക പ​​ദ്ധ​​തി​​ക​​ള്‍ ആ​​വി​​ഷ്‌​​ക​​രി​​ക്കു​​ക​​യും വേ​​ണ​​മെ​​ന്നാ​​ണ് ഹോ​​ട്ട​​ലു​​ക​​ളു​​ടെ ആ​​വ​​ശ്യം.

Related posts

Leave a Comment