19-ാം വിവാഹ വാർഷിക ആഘോഷവുമായി ഐ​ശ്വ​ര്യ റാ​യി​യും അ​ഭി​ഷേ​ക് ബ​ച്ച​നും: ആ​ശം​കളുമായി ആരാധകർ

ബോ​ളി​വു​ഡി​ലെ ജ​ന​പ്രി​യ താ​ര​ദ​മ്പ​തി​ക​ളാ​യ ഐ​ശ്വ​ര്യ റാ​യി​യും അ​ഭി​ഷേ​ക് ബ​ച്ച​നും ഒ​ന്നി​ച്ചി​ട്ട് 19 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വി​വാ​ഹ ദി​ന​ത്തി​ൽ ജീ​വി​ത​പ​ങ്കാ​ളി അ​ഭി​ഷേ​കി​നും മ​ക​ൾ ആ​രാ​ധ്യ​ക്കും ഒ​പ്പം പൂചെണ്ടുകളുമായി നില്​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഐ​ശ്വ​ര്യ റാ​യ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പു​ക​ളും താ​ര​ങ്ങ​ൾ​ക്ക് ആ​ശം​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​മു​ള്ള മെ​സേ​ജു​ക​ളാ​ണ് ക​മ​ന്‍റ് ബോ​ക്സി​ൽ നി​റ​ഞ്ഞ​ത്.

ഓ​പ്പ​റ വി​ൻ​ഫ്രീ​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന​യെ​ക്കു​റി​ച്ചു​ള്ള മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി. ഗു​രു എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി ന്യൂ​യോ​ർ​ക്കി​ൽ ആ​യി​രു​ന്ന സ​മ​യ​ത്ത്, അ​ദ്ദേ​ഹം ത​ന്‍റെ ഹോ​ട്ട​ൽ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് ജീ​വി​ത​ത്തെ​യും പ്ര​ണ​യ​ത്തെ​യും കു​റി​ച്ച് ചി​ന്തി​ച്ച സ​മ​യ​ത്ത്, ഐ​ശ്വ​ര്യ​യോ​ടൊ​പ്പം ജീ​വി​തം പ​ങ്കി​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ എ​ത്ര ന​ന്നാ​യി​രു​ന്നേ​നെ എ​ന്ന് ആ ​നി​മി​ഷം അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചു.

ഞാ​ൻ ന്യൂ​യോ​ർ​ക്കി​ൽ ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു. അ​ന്ന് എ​ന്‍റെ
ഹോ​ട്ട​ൽ മു​റി​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ, എ​ന്നെ​ങ്കി​ലും ഞ​ങ്ങ​ൾ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, വി​വാ​ഹി​ത​രാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ൻ അ​വ​ളെ അ​തേ ബാ​ൽ​ക്ക​ണി​യി​ലേ​ക്ക് ത​ന്നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി, എ​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മോ എ​ന്ന് ഐ​ശ്വ​ര്യ​യോ​ട് ചോ​ദി​ച്ചു​വെ​ന്നും അ​ഭി​ഷേ​ഖ് പ​റ​ഞ്ഞു.

2007 ഏ​പ്രി​ൽ 20 നാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ആ ​സ​മ​യ​ത്ത് സി​നി​മാ​ലോ​കം ഏ​റെ ച​ർ​ച്ച ചെ​യ്ത ഒ​ന്നാ​യി​രു​ന്നു ബോ​ളി​വു​ഡി​ലെ താ​ര​ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം. നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 2011 ന​വം​ബ​റി​ൽ ഇ​വ​ർ​ക്ക് മ​ക​ൾ ആ​രാ​ധ്യ ജ​നി​ച്ചു.

 

 

Related posts

Leave a Comment