കാ​മ​റ​മാ​ൻ സാ​ദ​ത്ത് സൈ​നു​ദ്ദീ​ൻ ഇ​നി സം​വി​ധാ​യ​ക​ൻ

വി​ല്യം ആ​ൻ​ഡ് കേ​യ്റ്റ് ഇ​ന്ന​വേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ എം.​എ. നി​ഷാ​ദ് ക​ഥ​യും തി​ര​ക്ക​ഥ​യു​മൊ​രു​ക്കി, ഛായാ​ഗ്രാ​ഹ​ക​നാ​യ സാ​ദ​ത്ത് സൈ​നു​ദ്ദീ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ സോം​ഗ് റിക്കാർഡിംഗ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം തെ​ന്നി​ന്ത്യ​യി​ലെ ഒ​രു സൂ​പ്പ​ർ​താ​രം കൂ​ടി അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്രം പാ​ൻ ഇ​ന്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ജെ​റി അ​മ​ൽ​ദേ​വ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വഹി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം എം.​ജി. ശ്രീ​കു​മാ​ർ-​ജെ​റി അ​മ​ൽ​ദേ​വ് സ​ഖ്യം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ജു​ബി​ൻ ജേ​ക്ക​ബാ​ണ് സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം-​അ​നി​ൽ വി​ജ​യ്. വി​ഷു​വി​നു ശേ​ഷം ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ടു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment