യൂ​​ബ​​ർ ക​​പ്പ്: ഇ​​ന്ത്യ​​ൻ കു​​തി​​പ്പ്

ഡെ​ൻ​മാ​ർ​ക്ക്: തോ​മ​സ്- യൂ​ബ​ർ ക​പ്പ് ബാ​ഡ്മി​ന്‍റ​നി​ൽ ഇ​ന്ത്യ​ൻ കു​തി​പ്പ്. ഓ​സ്ട്രേ​ലി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. സ്വാ​തി​ക്- ചി​രാ​ഗ് ഡ​ബി​ൾ​സ് സ​ഖ്യ​വും ആ​യു​ഷ് ഷെ​ട്ടി, ല​ക്ഷ്യ സെ​ൻ എ​ന്നി​വ​രും ഇ​ന്ത്യ​ൻ നി​ര​യി​ൽ ജ​യം നേ​ടി. നേ​ര​ത്തേ കാ​ന​ഡ​യെ 4-1ന് ​ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

തോ​മ​സ് ക​പ്പി​ൽ ഒ​രു ക​ളി പോ​ലും തോ​ൽ​വി വ​ഴ​ങ്ങാ​തെ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യെ 5-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ്പ് എ​യി​ൽ ഒ​ന്നാ​മ​തെ​ത്തി. പു​രു​ഷ സിം​ഗി​ൾ​സ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ല​ക്ഷ്യ സെ​ൻ സാ​മി​നെ 21-14, 21-16 നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വാ​യ ആ​യു​ഷ് ഷെ​ട്ടി ശ്രേ ​ധ​ണ്ടി​നെ 21-8, 21-6 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. വെ​റും 26 മി​നി​റ്റ് മാ​ത്രം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ആ​യു​ഷ് ഷെ​ട്ടി വെ​ല്ലു​വി​ളി നേ​രി​ട്ടി​ല്ല. സാ​ത്വി​ക് സാ​യ്‌​രാ​ജ് ര​ങ്കി​റെ​ഡ്ഡി- ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഇ​ന്ത്യ​ക്ക് ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ 3-0 എ​ന്ന അ​പ​രാ​ജി​ത ലീ​ഡ് ന​ൽ​കി. 21-14, 21-16 സ്കോ​റി​ന് റി​സ്കി ഹി​ദാ​യ​ത്ത്, ജാ​ക്ക് യു ​സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മൂ​ന്നാം സിം​ഗി​ൾ​സ് മ​ത്സ​ര​ത്തി​ൽ എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഋ​ഷി ഹോ​ണ്ട ഭൂ​പ​തി​യെ 21-11, 21-17 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

Related posts

Leave a Comment