സി​റ്റി x ചെ​ൽ​സി ഫൈ​ന​ല്‍: മേ​യ് 16ന് ​ക​ലാ​ശ​പ്പോ​രാ​ട്ടം

ല​ണ്ട​ന്‍: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലി​സ്റ്റു​ക​ളാ​യി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ചെ​ൽ​സി​യും ഏ​റ്റു​മു​ട്ടും. മേ​യ് 16ന് ​ല​ണ്ട​നി​ലെ വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം. സെ​മി​ഫൈ​ന​ലി​ൽ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ഗോ​ളി​ൽ ചെ​ൽ​സി ലീ​ഡ്സി​നെ വീ​ഴ്ത്തി.

മ​ത്സ​ര​ത്തി​ൽ 23-ാം മി​നി​റ്റി​ലാ​ണ് അ​ർ​ജ​ന്ൈ‍​റ​ൻ താ​രം എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് ചെ​ൽ​സി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൽ സ​മ​ഗ്രാ​ധി​പ​ത്യം പു​ല​ർ​ത്തി​യാ​യി​രു​ന്നു ചെ​ൽ​സി​യു​ടെ മു​ന്നേ​റ്റം. എ​ന്നാ​ൽ സ്കോ​റിം​ഗി​ൽ കി​ത​ച്ചു.

സ​താം​പ്ട​ണി​നെ തോ​ൽ​പ്പി​ച്ചാ​ണ് മാ​ഞ്ചെ​സ്റ്റ​ർ സി​റ്റി ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫി​ൻ അ​സ​സി​ലൂ​ടെ 79-ാം മി​നി​റ്റി​ൽ സ​താം​പ്ട​ണ്‍ ലീ​ഡെ​ടു​ത്തെ​ങ്കി​ലും ഗോ​ളാ​വേ​ശം നീ​ണ്ടു​നി​ന്ന​ത് മൂ​ന്നു​മി​നി​റ്റ് മാ​ത്രം. 82-ാം മി​നി​റ്റി​ൽ ജെ​റ​മി ഡോ​കു​വി​ന്‍റെ ഗോ​ളി​ൽ സ​മ​നി​ല പി​ടി​ച്ച സി​റ്റി നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ൻ മൂ​ന്നു​മി​നി​റ്റ് ശേ​ഷി​ക്കേ വി​ജ​യ​ഗോ​ള​ടി​ച്ചു. ഇ​തോ​ടെ ഫൈ​ന​ലി​ലേ​ക്ക് എ​ൻ​ട്രി ടി​ക്ക​റ്റും നേ​ടി. നി​കോ ഗോ​ണ്‍​സാ​ല​സാ​ണ് സി​റ്റി​ക്കു​വേ​ണ്ടി വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പ് നേ​ടി​യ മാ​ഞ്ചെ​സ്റ്റ​ർ സി​റ്റി​ക്ക് എ​ഫ്എ ക​പ്പ് സ്വ​ന്ത​മാ​ക്കാ​നാ​യാ​ൽ നേ​ട്ട​മാ​കും. പ്രീ​മി​യ​ർ ലീ​ഗി​ലും ക​ന​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ 33 മ​ത്സ​ര​ത്തി​ൽ 21 ജ​യ​ത്തോ​ടെ 70 പോ​യി​ന്‍റാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സി​റ്റി​ക്കു​ള്ള​ത്. 73 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ന​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Related posts

Leave a Comment