കടലിന്റെ അടിത്തട്ടിലെ കാഴ്ചകൾ അത്രയേറ മനോഹരമാണ്. കരയിലുള്ളതിനേക്കാൾ മനോഹര കാഴ്ചകളാണ് കടലിലുള്ളത്. അത് കാണാനും ആസ്വദിക്കാനും കൊതിയും ആഗ്രഹവുമില്ലാത്ത ആളുകൾ ആരുംതന്നെയില്ല. ടെക്നോളജി വളർന്നതോടൊപ്പം ഇത്തരം ആഗ്രഹങ്ങൾ സാധൂകരിക്കാനും മാർഗങ്ങൾ മനുഷ്യൻതന്നെ കണ്ടെത്തി.
സ്കൂബ ഡൈംവിംഗ് വന്നതോടെ കടലിനടിത്തട്ടിലേക്ക് അനായാസം ഊളിയിട്ട് പോകാനും സാധിക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ അത്യധികം ശ്രദ്ധിക്കേണ്ടയായി വരുന്നു. ജല വീവികൾ നമ്മളെ ആക്രമിക്കാനും സാധ്യതയുണ്ട്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ട്രാവൽ വ്ലോഗർ ക്രിസ്റ്റഫർ ചാംഗ് ആണ് വീഡിയോ പങ്കുവച്ചത്. ‘എനിക്ക് ഒരു ആമയുടെ തല്ല് കിട്ടി’ എന്നും പറഞ്ഞാണ് ചാംഗ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വന്യജീവികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ നമുക്ക് അവയുടെ എനർജി തിരിച്ചറിയാൻ സാധിക്കും. ആമയുടെ പെരുമാറ്റം വളരെ വിചിത്രമായിരുന്നു. തന്റെ നേരെ തന്നെ വരികയും അത് തുറിച്ച് നോക്കുകയും ചെയ്തു’ എന്ന് ചാംഗ് പറഞ്ഞു. കൂടുതൽ അടുത്തു വന്ന ആമ ചാംഗിന്റെ മുഖത്ത് പതുക്കെ ഒന്ന് ‘തല്ലി’യ ശേഷം ഒന്നുമറിയാത്ത പോലെ നീന്തിപ്പോവുകയായിരുന്നു എന്നാണ് പറയുന്നത്. ഇതോടെ പന്തികേട് തോന്നിയ താൻ ഉടൻ തന്നെ ബോട്ടിലേക്ക് മടങ്ങാൻ സിഗ്നൽ നൽകിയതായും ചാംഗ് പറഞ്ഞു.
