ഇന്ത്യയിലെ ജീവിതത്തിൽ നിന്നും താൻ പഠിച്ച ഹൃദയസ്പർശിയായ പത്ത് പാഠങ്ങളെക്കുറിച്ച് ക്രിസ്റ്റൻ ഫിഷർ എന്ന അമേരിക്കൻ യുവതി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ക്രിസ്റ്റൻ, ഈ അനുഭവങ്ങൾ തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്.
വീട് എന്നത് നമ്മൾ പടുത്തുയർത്തുന്നതാണ്. ജന്മം കൊണ്ട് ലഭിക്കുന്നതല്ല, മറിച്ച് നമ്മൾ സ്വയം കെട്ടിപ്പടുക്കുന്ന ഒന്നാണ് വീട് എന്ന് ക്രിസ്റ്റൻ ഫിഷർ വിശ്വസിക്കുന്നു. കാര്യങ്ങൾ ചെയ്യാൻ ഒരു ശരിയായ വഴിയില്ലെന്നും ഓരോരുത്തർക്കും അവരവരുടേതായ രീതികളുണ്ടെന്നും അവർ മനസ്സിലാക്കി. താൻ ചെയ്യുന്നത് മാത്രമാണ് ശരി എന്ന ചിന്ത ഉപേക്ഷിച്ചു എന്നും ക്രിസ്റ്റൻ വ്യക്തമാക്കുന്നു.
അപരിചിത സാഹചര്യങ്ങളിലും ആത്മവിശ്വാസം വേണം, കംഫർട്ട് സോണിന് പുറത്തുള്ള വളർച്ച, രണ്ട് സത്യങ്ങളെ ഒരേപോലെ ഉൾക്കൊള്ളുന്നു, ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നു, വ്യക്തിപരമായ സൗകര്യങ്ങളേക്കാൾ ഒരു സമൂഹമായി ജീവിക്കുന്നതിലാണ് കാര്യമെന്ന് അവർ തിരിച്ചറിഞ്ഞു.
നമ്മളെപ്പോലെയുള്ള ആളുകളാൽ മാത്രം ചുറ്റപ്പെട്ടിരിക്കുമ്പോഴല്ല, മറിച്ച് വ്യത്യസ്തരായ ആളുകൾക്കിടയിൽ ജീവിക്കുമ്പോഴാണ് നമ്മുടെ വ്യക്തിത്വം കൂടുതൽ വികസിക്കുന്നതെന്നും വ്യക്തിപരമായ സൗകര്യങ്ങളേക്കാൾ ഒരു സമൂഹമായി ജീവിക്കുന്നതിലാണ് കാര്യമെന്ന് അവർ തിരിച്ചറിഞ്ഞു. ഭാഷയ്ക്ക് അതീതമായ സ്നേഹം, സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെ തടസ്സങ്ങളായല്ല, മറിച്ച് വളരാനുള്ള അവസരങ്ങളായാണ് അവർ കാണേണ്ടതെന്നും ക്രിസ്റ്റൻ വിശദീകരിക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് വൈറലായതോടെ ക്രിസ്റ്റൻ ഫിഷറെ അഭിനന്ദിച്ച് പലരും രംഗത്തെത്തി. നിറഞ്ഞ കൈയടികളോടെയാണ് സമൂഹ മാധ്യമങ്ങളിൽ ഈ പോസ്റ്റ് പ്രചരിച്ചത്, വളരെയധികം ആളുകൾ ക്രിസ്റ്റനെ അഭിനന്ദിച്ചുകൊണ്ടും സമാന അനുഭവങ്ങളും തങ്ങളും ഇതുപോലെ പരീക്ഷിക്കുമെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്.
