ഇ​ന്ത്യ വി​ട്ട് പോ​കാ​ൻ തോ​ന്നു​ന്നി​ല്ല; ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ പ​ത്ത് ജീ​വി​ത​പാ​ഠ​ങ്ങ​ൾ…

ഇ​ന്ത്യ​യി​ലെ ജീ​വി​ത​ത്തി​ൽ നി​ന്നും താ​ൻ പ​ഠി​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ പ​ത്ത് പാ​ഠ​ങ്ങ​ളെ​ക്കു​റി​ച്ച് ക്രി​സ്റ്റ​ൻ ഫി​ഷ​ർ എ​ന്ന അ​മേ​രി​ക്ക​ൻ യു​വ​തി പ​ങ്കു​വെ​ച്ച കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ക്രി​സ്റ്റ​ൻ, ഈ ​അ​നു​ഭ​വ​ങ്ങ​ൾ ത​ന്‍റെ ജീ​വി​ത​ത്തെ എ​ങ്ങ​നെ മാ​റ്റി​മ​റി​ച്ചു എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

വീ​ട് എ​ന്ന​ത് ന​മ്മ​ൾ പ​ടു​ത്തു​യ​ർ​ത്തു​ന്ന​താ​ണ്. ജ​ന്മം കൊ​ണ്ട് ല​ഭി​ക്കു​ന്ന​ത​ല്ല, മ​റി​ച്ച് ന​മ്മ​ൾ സ്വ​യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന ഒ​ന്നാ​ണ് വീ​ട് എ​ന്ന് ക്രി​സ്റ്റ​ൻ ഫി​ഷ​ർ വി​ശ്വ​സി​ക്കു​ന്നു. കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ഒ​രു ശ​രി​യാ​യ വ​ഴി​യി​ല്ലെ​ന്നും ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടേ​താ​യ രീ​തി​ക​ളു​ണ്ടെ​ന്നും അ​വ​ർ മ​ന​സ്സി​ലാ​ക്കി. താ​ൻ ചെ​യ്യു​ന്ന​ത് മാ​ത്ര​മാ​ണ് ശ​രി എ​ന്ന ചി​ന്ത ഉ​പേ​ക്ഷി​ച്ചു എ​ന്നും ക്രി​സ്റ്റ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

അ​പ​രി​ചി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ആ​ത്മ​വി​ശ്വാ​സം വേ​ണം, കം​ഫ​ർ​ട്ട് സോ​ണി​ന് പു​റ​ത്തു​ള്ള വ​ള​ർ​ച്ച, ര​ണ്ട് സ​ത്യ​ങ്ങ​ളെ ഒ​രേ​പോ​ലെ ഉ​ൾ​ക്കൊ​ള്ളു​ന്നു, ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്നു, വ്യ​ക്തി​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ളേ​ക്കാ​ൾ ഒ​രു സ​മൂ​ഹ​മാ​യി ജീ​വി​ക്കു​ന്ന​തി​ലാ​ണ് കാ​ര്യ​മെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞു.

ന​മ്മ​ളെ​പ്പോ​ലെ​യു​ള്ള ആ​ളു​ക​ളാ​ൽ മാ​ത്രം ചു​റ്റ​പ്പെ​ട്ടി​രി​ക്കു​മ്പോ​ഴ​ല്ല, മ​റി​ച്ച് വ്യ​ത്യ​സ്ത​രാ​യ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ജീ​വി​ക്കു​മ്പോ​ഴാ​ണ് ന​മ്മു​ടെ വ്യ​ക്തി​ത്വം കൂ​ടു​ത​ൽ വി​ക​സി​ക്കു​ന്ന​തെ​ന്നും വ്യ​ക്തി​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ളേ​ക്കാ​ൾ ഒ​രു സ​മൂ​ഹ​മാ​യി ജീ​വി​ക്കു​ന്ന​തി​ലാ​ണ് കാ​ര്യ​മെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. ഭാ​ഷ​യ്ക്ക് അ​തീ​ത​മാ​യ സ്നേ​ഹം, സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളെ ത​ട​സ്സ​ങ്ങ​ളാ​യ​ല്ല, മ​റി​ച്ച് വ​ള​രാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​യാ​ണ് അ​വ​ർ കാ​ണേ​ണ്ട​തെ​ന്നും ക്രി​സ്റ്റ​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ ക്രി​സ്റ്റ​ൻ ഫി​ഷ​റെ അ​ഭി​ന​ന്ദി​ച്ച് പ​ല​രും രം​ഗ​ത്തെ​ത്തി. നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​പോ​സ്റ്റ് പ്ര​ച​രി​ച്ച​ത്, വ​ള​രെ​യ​ധി​കം ആ​ളു​ക​ൾ ക്രി​സ്റ്റ​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടും സ​മാ​ന അ​നു​ഭ​വ​ങ്ങ​ളും ത​ങ്ങ​ളും ഇ​തു​പോ​ലെ പ​രീ​ക്ഷി​ക്കു​മെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​നു താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

 

Related posts

Leave a Comment