ഒ​മ്പ​തി​ൽ ഒ​മ്പ​തും കൈ​പ്പി​ടി​യി​ലാ​ക്കി​യ നേ​ട്ടം; യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ല്‍ കോ​ട്ട​യ​ത്തു നി​ന്ന് നാ​ലു മ​ന്ത്രി​മാ​രോ; ആ​വേ​ശ​ത്തോ​ടെ കോ​ട്ട​യം​കാ​ർ

കോ​​ട്ട​​യം: പു​​തി​​യ യു​​ഡി​​എ​​ഫ് മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ കോട്ടയം ജി​​ല്ല​​യി​​ല്‍​നി​​ന്ന് നാ​​ലു മ​​ന്ത്രി​​മാ​​ര്‍​ക്ക് സാ​​ധ്യ​​ത. യു​​ഡി​​എ​​ഫ് മു​​ന്‍ മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​യും ധ​​നം, ആ​​ഭ്യ​​ന്ത​​രം, റ​​വ​​ന്യു ഉ​​ള്‍​പ്പെ​​ടെ സു​​പ്ര​​ധാ​​ന​​മാ​​യ വ​​കു​​പ്പു​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന മ​​ന്ത്രി​​മാ​​ര്‍ ജി​​ല്ല​​യി​​ല്‍നി​​ന്നു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

കോ​​ട്ട​​യം എം​​എ​​ല്‍​എ​​യും കോ​​ണ്‍​ഗ്ര​​സി​​ലെ സീ​​നി​​യ​​ര്‍ നേ​​താ​​വു​​മാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നാ​​ണ് മ​​ന്ത്രിസ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന ഒ​​ന്നാ​​മ​​ന്‍. മു​​മ്പ് ര​​ണ്ടു​ത​​വ​​ണ മ​​ന്ത്രി​​യാ​​യി സു​​പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്ത​​യാ​​ളാ​​ണ് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍. ഇ​​തി​​നി​​ട​​യി​​ല്‍ സ്പീ​​ക്ക​​ര്‍ സ്ഥാ​​നം ല​ഭി​ച്ചേ​ക്കു​മെ​ന്നും ച​​ര്‍​ച്ച​​ക​​ളു​​ണ്ട്. മി​​ക​​ച്ച ഭൂ​​രി​​പ​​ക്ഷ​​ത്തി​​ല്‍ വി​​ജ​​യി​​ച്ച ചാ​​ണ്ടി ഉ​​മ്മ​​നെ​​യും മ​​ന്ത്രി സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ച്ചേ​ക്കും. മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ മ​​ക​​നെ​​ന്ന പ​​രി​​ഗ​​ണ​​ന​​യും ചാ​​ണ്ടി ഉ​​മ്മ​​ന് അ​​നു​​കൂ​​ല​​മാ​​ണ്.

ഘ​​ട​​ക​​കക്ഷി​​ക​​ളി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വും ക​​ടു​​ത്തു​​രു​​ത്തി എം​​എ​​ല്‍​എ​​യു​​മാ​​യ മോ​​ന്‍​സ് ജോ​​സ​​ഫ് മ​​ന്ത്രി സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. ഇ​​ന്ന​​ലെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ല​​മെ​ന്‍റ​റി പാ​​ര്‍​ട്ടി യോ​​ഗ​​ത്തി​​ല്‍ അ​​ദ്ദേ​​ഹ​​ത്തെ ക​​ക്ഷി നേ​​താ​​വാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. ര​​ണ്ടു മ​​ന്ത്രിസ്ഥാ​​ന​​മാ​​ണു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ര​​ണ്ടു മ​​ന്ത്രിസ്ഥാ​​ന​​മു​​ണ്ടെ​​ങ്കി​​ല്‍ അ​​പു ജോ​​ണ്‍ ജോ​​സ​​ഫി​​ന്‍റെ പേ​​രും പ​​രി​​ഗ​​ണി​​ച്ചേ​ക്കും.

സ്വ​​ത​​ന്ത്രാം​​ഗ​​മാ​​ണെ​​ങ്കി​​ലും മാ​​ണി സി. ​​കാ​​പ്പ​​നും മ​​ന്ത്രി സ്ഥാ​​നം ല​ഭി​ച്ചേ​ക്കും. ഒ​​രു എം​​എ​​ല്‍​എ​​മാ​​ര്‍ മാ​​ത്ര​​മു​​ള്ള ക​​ക്ഷി​​ക​​ള്‍​ക്ക് മ​​ന്ത്രി​സ്ഥാ​​നം ന​​ല്‍​കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യാ​​ല്‍ കാ​​പ്പ​​ന്‍ മ​​ന്ത്രി​​സ്ഥാ​​ന​​ത്തെ​​ത്തും. പാ​​ലാ​​യി​​ല്‍ പു​​തു​​യു​​ഗ യാ​​ത്ര ന​​യി​​ച്ചും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി​​യ​​പ്പോ​​ഴും വി.​​ഡി. സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞ​​ത് ഇ​​ത്ത​​വ​​ണ കാ​​പ്പ​​ന്‍ ജ​​യി​​ച്ചു വ​​രു​​ന്ന​​ത് എം​​എ​​ല്‍​എ മാ​ത്ര​മാ​യി​ട്ടാ​യി​രി​ക്കി​ല്ല എ​ന്നാ​ണ്. ഒ​​മ്പ​​തി​​ല്‍ ഒ​​മ്പ​​തു സീ​​റ്റും നേ​​ടി​​യ യു​​ഡി​​എ​​ഫി​​ന് ഉ​ജ്വ​​ല വി​​ജ​​യം സ​​മ്മാ​​നി​​ച്ച ജി​​ല്ല​​യെ​​ന്ന പ​​രി​​ഗ​​ണ​​ന​​യും മ​​ന്ത്രി സ്ഥാ​​ന​​ത്തേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​ല്ല​യ്ക്ക് അ​നു​കൂ​ല​മാ​ണ്.

Related posts

Leave a Comment