പ​തി​മൂ​ന്നു​കാ​രി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെയ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ; മു​പ്പ​ത്തി​നാ​ലു​കാ​ര​ൻ അ​റ​സ്റ്റി​ൽ; ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ

റാ​ന്നി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​മൂ​ന്നു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി ബ്ലാ​ക്‌​മെ​യി​ൽ ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. റാ​ന്നി വൈ​ക്കം വി​ള​യി​ല്‍ ല​ക്ഷം വീ​ട്ടി​ല്‍ രാ​ജേ​ഷ് കു​മാ​റി(34)​നെ​യാ​ണ് പ​ത്ത​നം​തി​ട്ട സൈ​ബ​ര്‍ സെ​ല്‍ വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ മെ​ക്കാ​നി​ക് ആ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ള്‍ വീ​ടു​മാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ക്റ്റീ​വ് ആ​യ ഒ​രു യു​വാ​വി​ന്‍റെ ഫോ​ട്ടോ പ്രൊ​ഫൈ​ല്‍ പി​ക്ച​ര്‍ ആ​ക്കി​യും റീ​ലു​ക​ള്‍ പോ​സ്റ്റ് ചെ​യ്തു​മാ​ണ് രാ​ജേ​ഷ് കു​മാ​ര്‍ പെ​ണ്‍​കു​ട്ടി​യെ ആ​ക​ര്‍​ഷി​ച്ച​ത്.

2025 സെ​പ്റ്റം​ബ​റി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ പ​രി​ച​യം ആ​കു​ന്ന​ത്. തു​ട​ര്‍​ന്ന് ചാ​റ്റ് ചെ​യ്യു​ക​യും പ​തി​മൂ​ന്നു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ നി​ര്‍​ബ​ന്ധി​ച്ച് കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു.

അ​റ​സ്റ്റി​ലാ​യ ഇ​യാ​ളു​ടെ ഫോ​ണി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ളും നാ​ലോ​ളം വ്യാ​ജ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളും ഉ​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ഇ​ത്ത​ര​ത്തി​ല്‍ ഇ​യാ​ള്‍ ച​തി​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

റാ​ന്നി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ജീ​ഷ് ശ​ശി, എ​സ് ഐ ​സി​ബി, സി​വി​ല്‍ പാ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഭി​ന​ന്ത്, ശൈ​ലേ​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment