മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​നെ തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു: കേസെടുത്ത് പോലീസ്

ചേ​ർ​ത്ത​ല: പാ​ണാ​വ​ള്ളി​യി​ൽ മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​നെ തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് തൃ​ച്ചാ​റ്റു​കു​ളം കു​ഴി​പ്പ​റ​മ്പ് നി​ക​ർ​ത്തി​ൽ വി​ജ​യ​നാ​ണ് (64) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്‌.

അ​യ​ൽ​വാ​സി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന്‌ കെ​ട്ടി​യി​ട്ട്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​ർ​ദ​നേ​മ​റ്റു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി സ​ത്താ​റി​നും മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ്‌ കേ​സെ​ടു​ത്തു. ഈ​മാ​സം ഏ​ഴി​ന് രാ​ത്രി 8.30നാ​യി​രു​ന്നു സം​ഭ​വം. വി​ജ​യ​നെ നേ​ര​ത്തെ ആ​ക്ര​മി​ച്ച കേ​സ്‌ കോ​ട​തി​യി​ലാ​ണ്. അ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് വി​ജ​യ​നെ വ​ലി​ച്ചി​ഴ​ച്ച്‌ പ്ര​തി​ക​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത്‌ എ​ത്തി​ച്ച്‌ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​തെ​ന്ന്‌ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്നു.

ഉ​ടു​മു​ണ്ടു​രി​ഞ്ഞും തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ടു​മാ​ണ് കൂ​ട്ടം​ചേ​ർ​ന്ന്‌ ആ​ക്ര​മി​ച്ച​ത്‌. വി​ജ​യ​ന്‍റെ മൂ​ക്കി​ന്‍റെ അ​സ്ഥി​ക്ക് പൊ​ട്ട​ലു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ർ​ദ​ന​ദൃ​ശ്യം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment