കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് വെങ്ങാലി സ്വദേശിയായ മമ്മദ് കോയ(66) ആണ് പിടിയിലായത്. എലത്തൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്.
ചൊവ്വാഴ്ച വൈകിട്ടോടെ ഇയാള്‍ വീടിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
