മോഹ​ൻ​ലാ​ലി​ന് ജ​ന്മ​ദി​നാശം​സ​ക​ളു​മാ​യി മ​മ്മൂ​ട്ടി

നടൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ 66ാം ജ​ന്മ​ദി​ന​മാ​ണി​ന്ന്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ താ​ര​രാ​ജാ​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. നി​ര​വ​ധി പ്ര​മു​ഖ​ർ താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ എ​ല്ലാ പി​റ​ന്നാ​ളി​നും മു​ട​ങ്ങാ​തെ എ​ത്തു​ന്ന ആ​ശം​സ​ക​ളി​ൽ ഒ​ന്ന് ന​ട​ൻ മ​മ്മൂ​ട്ടി​യു​ടേ​താ​ണ്. ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​യി​ല്ല. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ മ​മ്മൂ​ട്ടി ആ​ശം​സ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘പ്രി​യ​പ്പെ​ട്ട ലാ​ലി​ന് ഹൃ​ദ​യം നി​റ​ഞ്ഞ ജ​ന്മ​ദി​നാ​ശം​സ​ക​ൾ ‘ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​മ്മൂ​ട്ടി ഇ​രു​വ​രു​ടെ​യും ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘അ​തി​മ​നോ​ഹ​രം’ എ​ന്ന സി​നി​മ​യു​ടെ തൊ​ടു​പു​ഴ​യി​ലെ ലൊ​ക്കേ​ഷ​നി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ. സെ​റ്റി​ലും പി​റ​ന്നാ​ൾ ആ​ഘോ​ഷം പ്ലാ​ൻ ചെ​യ്യു​ന്നു​ണ്ട്. ‘ദൃ​ശ്യം 3’ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്യും. ‘ദൃ​ശ്യം 3’യു​ടെ പ്രീ ​സെ​യി​ൽ 25 കോ​ടി​യി​ൽ എ​ത്തി​യി​രു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ച് ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ‘ദൃ​ശ്യം’ ഫ്രാ​ഞ്ചൈ​സി​യി​ലെ മൂ​ന്നാം ഭാ​ഗം റി​ലീ​സ് ദി​വ​സ​ത്തി​ൽ 40 കോ​ടി​ക്ക് മേ​ൽ ഗ്രോ​സ് വ​രു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. മീ​ന, അ​ൻ​സി​ബ ഹ​സ്സ​ൻ, എ​സ്ത​ർ അ​നി​ൽ, ആ​ശ ശ​ര​ത്, സി​ദ്ദി​ഖ്, മു​ര​ളി ഗോ​പി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, ഇ​ർ​ഷാ​ദ് അ​ലി, ശാ​ന്തി മാ​യാ​ദേ​വി, വീ​ണ ന​ന്ദ​കു​മാ​ർ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ശ്രീ​കാ​ന്ത് മു​ര​ളി എ​ന്നി​വ​രും ദൃ​ശ്യം 3ൽ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്

Related posts

Leave a Comment