ഇ​ന്‍​സ്റ്റ​ഗ്രാം വഴി പു​സ്ത​ക​ങ്ങ​ളു​ടെ വ്യാ​ജ പി​ഡി​എ​ഫ് വി​ല്‍​പ്പ​ന; പ്ര​തി അ​റ​സ്റ്റി​ല്‍

കോ​​ട്ട​​യം: പു​​സ്ത​​ക​​ങ്ങ​​ളു​​ടെ വ്യാ​​ജ പി​​ഡി​​എ​​ഫ് പ​​തി​​പ്പു​​ണ്ടാ​​ക്കി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ കേ​​സി​​ല്‍ പ്ര​​തി അ​​റ​​സ്റ്റി​​ല്‍. മ​​ല​​പ്പു​​റം പ​​ള്ള​​റ​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​യാ​​യ പ​​ള്ള​​റ തെ​​ക്കേ​​ക്ക​​ണ്ടി വീ​​ട്ടി​​ല്‍ പി.​​സി. ഹി​​ബാ​​ത്തു​​ല്‍ റ​​ഹ്മാ​​നെ​​യാ​​ണ് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് മ​​ല​​പ്പു​​റ​​ത്തു​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഡി​​സി ബു​​ക്‌​​സി​​നു​​മാ​​ത്രം പ​​ക​​ര്‍​പ്പ​​വ​​കാ​​ശ​​മു​​ള്ള പു​​സ്ത​​ക​​ങ്ങ​​ള്‍ പി​​ഡി​​എ​​ഫ് ഫോ​​ര്‍​മാ​​റ്റി​​ലേ​​ക്ക് മാ​​റ്റി വ്യാ​​ജ​​കോ​​പ്പി​​ക​​ള്‍ നി​​ര്‍​മി​​ക്കു​​ക​​യും വാ​​ട്‌​​സ് ആ​​പ്പ്, ഇ​​ന്‍​സ്റ്റ​​ഗ്രാം തു​​ട​​ങ്ങി​​യ ഓ​​ണ്‍​ലൈ​​ന്‍ പ്ലാ​​റ്റ്ഫോ​​മു​​ക​​ള്‍ വ​​ഴി വി​​ല്‍​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു പ്ര​​തി. ഒ.​​വി. വി​​ജ​​യ​​ന്‍, ടി.​​ഡി. രാ​​മ​​കൃ​​ഷ്ണ​​ന്‍, ബ​​ഷീ​​ര്‍, ജോ​​സ​​ഫ് അ​​ന്നം​​കു​​ട്ടി ജോ​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി എ​​ഴു​​ത്തു​​കാ​​രു​​ടെ പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് പ്ര​​തി വി​​റ്റ​​ത്.

പ​​ക​​ര്‍​പ്പ​​വ​​കാ​​ശ ലം​​ഘ​​നം ന​​ട​​ത്തു​​ന്ന​​വ​​രെ നി​​യ​​മ​​പ​​ര​​മാ​​യി നേ​​രി​​ടു​​മെ​​ന്നും പു​​സ്ത​​ക പ്ര​​സാ​​ധ​​ന​​മേ​​ഖ​​ല​​യെ ത​​ക​​ര്‍​ക്കു​​ന്ന ഇ​​ത്ത​​രം പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കെ​​തി​​രെ ശ​​ക്ത​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​മെ​​ന്നും ഓ​​ള്‍ കേ​​ര​​ള ബു​​ക്ക് സെ​​ല്ലേ​​ഴ്‌​​സ് ആ​​ൻ​​ഡ് പ​​ബ്ലി​​ഷേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

Related posts

Leave a Comment