മോ​ഹ​ന​വ​ള്ളി ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു: അ​സീ​സ് നെ​ടു​മ​ങ്ങാ​ട് കേ​ന്ദ്ര​ക​ഥാ​പാ​ത്രം

അ​സീ​സ് നെ​ടു​മ​ങ്ങാ​ട് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യും ബി​ന്ദു പ​ണി​ക്ക​ർ, ബൈ​ജു സ​ന്തോ​ഷ്, അ​ബി​ൻ ബി​നൊ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലും എ​ത്തു​ന്ന മോ​ഹ​ന​വ​ള്ളി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. ജെ ​സ്റ്റു​ഡി​യോ​സും , എ​ടു​എ മൂ​വി പ്ര​മോ​ഷ​ൻ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യ ഉ​മേ​ഷ്. എ​സ്. നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്നു. രാ​ഹു​ൽ ക​ല്യാ​ൺ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് അ​ർ​ക്കാ​ഡോ.

കൊ​ച്ചി ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ ചി​ത്ര​ത്തി​ന്‍റെ ആ​രം​ഭം കു​റി​ച്ചു.​സം​വി​ധാ​യ​ക​ൻ ലി​യോ ത​ദേ​വൂ​സ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
പ്ര​ശ​സ്‌​ത സം​വി​ധാ​യ​ക​ൻ സ​ഞ്ജീ​വ് ശി​വ​ൻ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ്വ​ഹി​ച്ചു. ശ്രീ​കാ​ന്ത് മു​ര​ളി ഫ​സ്റ്റ് ക്ലാ​പ്പ് ന​ൽ​കി. സി​നി​മാ രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന് ശേ​ഷം​അ​സീ​സ് നെ​ടു​മ​ങ്ങാ​ടി​ന്‍റെ ആ​ദ്യ ഷോ​ട്ട് പൂ​ർ​ത്തി​യാ​ക്കി.

നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യ പ്രേ​മ​ദാ​സ​നും അ​മ്മ ശാ​ര​ദാ​മ്മ​യും നേ​ർ​ച്ച ന​ട​ത്താ​ൻ പ​ള​നി​യി​ലേ​ക്ക് ഒ​രു തീ​ർ​ഥ​യാ​ത്ര പോ​കു​ന്നു. ആ ​യാ​ത്ര​യി​ൽ മോ​ഹി​ച്ചു പി​ടി​ച്ച വ​ള്ളി​യു​മാ​യി പ്രേ​മ​ദാ​സ​നും അ​മ്മ​യും കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു… മോ​ഹ​ന​വ​ള്ളി​യു​മാ​യി… പി​ന്നീ​ട് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഹാ​സ്യ രൂ​പേ​ണ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ. കോ​മ​ഡി ഹൊ​റ​ർ മൂ​ഡി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

ര​ക്ഷ​ണ ഇ​ന്ദു​ചൂ​ഡ​ൻ, സെ​ന്തി​ൽ കൃ​ഷ്ണ, ഭ​ഗ​ത് മാ​നു​വ​ൽ, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ, ശ്രീ​ജ ര​വി, വി​ജ​യ് മു​ത്തു, തു​ഷാ​ര​പി​ള്ള, ശ​ശാ​ങ്ക​ൻ മ​യ്യ​നാ​ട് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം -സു​ധീ​ർ സു​രേ​ന്ദ്ര​ൻ, എ​ഡി​റ്റിം​ഗ് – സു​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ക​ലാ സം​വി​ധാ​നം – മ​കേ​ഷ് മോ​ഹ​ന​ൻ, മേ​ക്ക​പ്പ് – സി​ജേ​ഷ് കൊ​ണ്ടോ​ട്ടി, കോ​സ്റ്റ്യൂം- അ​ര​വി​ന്ദ് .കെ.​ആ​ർ, സൗ​ണ്ട് മി​ക്സിം​ഗ്- എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, സൗ​ണ്ട് ഡി​സൈ​ൻ- ആ​ശി​ഷ് ജോ​സ് ഇ​ല്ലി​ക്ക​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ശ​ശി പൊ​തു​വാ​ൾ, പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്സ്- ക​മ​ലാ​ക്ഷ​ൻ പ​യ്യ​ന്നൂ​ർ, അ​നി​ൽ അ​ൻ​സാ​ദ്, പി​ആ​ർ​ഓ മ​ഞ്ജു ഗോ​പി​നാ​ഥ്, സ്റ്റി​ൽ​സ്-​വി​ഷ്‌​ണു. ആ​ർ. ഗോ​വി​ന്ദ്, ഡി​സൈ​ൻ​സ്- യെ​ല്ലോ​ടൂ​ത്ത്, മാ​ർ​ക്ക​റ്റിം​ഗ് – ഒ​പ്ര. പാ​ല​ക്കാ​ട്, കൊ​ല്ല​ങ്കോ​ട്, പൊ​ള്ളാ​ച്ചി, പ​ഴ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​റ്റ ഷെ​ഡ്യൂ​ളി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും.

Related posts

Leave a Comment