‘രാ​ജ്യ​ത്തെ ഭാ​വി​ത​ല​മു​റ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​കു​മ്പോ​ൾ, അ​വ​രു​ടെ ശ​ബ്ദ​ത്തെ ഈ ​രീ​തി​യി​ൽ അ​ടി​ച്ച​മ​ർ​ത്തി​യാ​ൽ ഭാ​വി​യെ ത​ന്നെ​യാ​ണ് കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്’: ടോ​വി​നോ തോ​മ​സ്

ശ​രി​യും തെ​റ്റും ഒ​രു​പ​ക്ഷെ ആ​പേ​ക്ഷി​ക​മാ​യി​രി​ക്കു​മെ​ന്ന് ടോ​വി​നോ തോ​മ​സ്. എ​ന്നാ​ൽ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടേ​ണ്ട രീ​തി ഒ​രി​ക്ക​ലും ഇ​ത​ല്ല. രാ​ജ്യ​ത്തെ ഭാ​വി​ത​ല​മു​റ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​കു​മ്പോ​ൾ, അ​വ​രു​ടെ ശ​ബ്ദ​ത്തെ ഈ ​രീ​തി​യി​ൽ അ​ടി​ച്ച​മ​ർ​ത്തി​യാ​ൽ ഭാ​വി​യെ ത​ന്നെ​യാ​ണ് കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ജ​നാ​ധി​പ​ത്യ​ത്തി​ലു​ള്ള വി​ശ്വാ​സ​മാ​ണ് ഇ​ല്ലാ​താ​യി​പ്പോ​കു​ന്ന​ത്. എ​ന്ത് തെ​റ്റാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്ത​ത്. അ​വ​ർ എ​ന്തെ​ങ്കി​ലും സ്വ​ത്തു​ക്ക​ൾ ന​ശി​പ്പി​ച്ചോ? അ​ക്ര​മ​ത്തി​ന്‍റെ പാ​ത സ്വീ​ക​രി​ച്ചോ? ഇ​ത്ത​ര​മൊ​രു ന​ട​പ​ടി നേ​രി​ടാ​ൻ മാ​ത്രം അ​വ​രെ​ന്താ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ചെ​യ്ത​ത്? സ​മാ​ധാ​ന​ത്തോ​ടെ നീ​തി​ക്ക് വേ​ണ്ടി പ്ര​തി​ഷേ​ധി​ക്കു​ന്ന ഈ ​രാ​ജ്യ​ത്തി​ന്‍റെ ഏ​ത് കോ​ണി​ലു​ള്ള മ​നു​ഷ്യ​നും ഞാ​ൻ പൂ​ർ​ണ​മാ​യ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്.

പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഒ​രി​ക്ക​ലും ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യ​ല്ല, മ​റി​ച്ച് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ആ​ശ​യ​മാ​ണ​ത്. ഇ​നി എ​ന്‍റെ ദേ​ശീ​യ​ത​യെ കു​റി​ച്ച് ചോ​ദ്യം ഉ​യ​ർ​ത്തു​ന്ന​വ​രോ​ട്, എ​നി​ക്ക് എ​ന്നെ നി​ങ്ങ​ളേ​ക്കാ​ൾ ന​ന്നാ​യി അ​റി​യാം. എ​ന്‍റെ രാ​ഷ്‌​ട്രീ​യം മ​നു​ഷ്യ​ത്വം ആ​ണ്, എ​ന്‍റെ വി​ശ്വാ​സം സ​മാ​ധാ​ന​മാ​ണ്, ജ​യ് ഹി​ന്ദ് എ​ന്ന് ടോ​വി​നോ തോ​മ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment