തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ ഒടുവിൽ എഡിജിപി എം. ആർ. അജിത്കുമാറിനെതിരെ നടപടിയെടുത്ത് യുഡിഎഫ് സർക്കാർ. അജിത് കുമാറിനെ സസ്പെന്റ് ചെയ്തു കൊണ്ടാണ് ഉത്തരവ്. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.ആഭ്യന്തര മന്ത്രിയാണ് സസ്പെൻഷൻ ശിപാർശ ചെയ്തത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്.
ഗണ്മാന്മാരുടെ മര്‍ദ്ദനക്കേസ് എം. ആര്. അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്ഐടി കണ്ടെത്തല്‍. എൽഡിഎഫ് ഭരണ കാലത്ത് ആലപ്പുഴയിൽ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിലാണ് നടപടി.
രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടതിന്റെ തെളിവുകളും എസ്ഐടി ഡിജിപിക്ക് നല്‍കിയിരുന്നു. അജിത് കുമാറിന്റെ പേരെടുത്ത് പറയുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ തെളിവുകളും കൈമാറി.
