ജീ​വി​തം ഓ​ൺ​ലൈ​നി​ൽ പ​ങ്കു​വെ​ച്ച് നേ​ടി​യ​ത് 10 കോ​ടി​യി​ല​ധി​കം രൂ​പ! കോ​ർ​പ്പ​റേ​റ്റ് ജോ​ലി രാ​ജി​വെ​ച്ച് ഭ​ർ​ത്താ​വി​നെ ജീ​വ​ന​ക്കാ​ര​നാ​ക്കി യു​വ​തി; ഒരു ഇ​ൻ​സ്റ്റ​ഗ്രാം ക്രി​യേ​റ്റ​റു​ടെ ക​ഥ

ജീ​വി​ത​ത്തി​ലെ ദൈ​നം​ദി​ന അ​നു​ഭ​വ​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച് വെ​റും ര​ണ്ട​ര വ​ർ​ഷം കൊ​ണ്ട് 10 കോ​ടി രൂ​പ​യി​ല​ധി​കം സ​മ്പാ​ദി​ച്ച് യു​വ​തി. പ്ര​മു​ഖ ഇ​ൻ​സ്റ്റ​ഗ്രാം ക്രി​യേ​റ്റ​റാ​യ അ​ല​ക്സ് പെ​ട്രാ​കീ​വ​യാ​ണ് ത​ന്‍റെ വേ​റി​ട്ട വി​ജ​യ​ഗാ​ഥ​യി​ലൂ​ടെ ഇ​ന്‍റ​ർ​നെ​റ്റി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

ട്രെ​ൻ​ഡു​ക​ൾ​ക്ക് പി​ന്നാ​ലെ പാ​യാ​തെ, സ്വ​ന്തം ജീ​വി​ത അ​നു​ഭ​വ​ങ്ങ​ൾ ഒ​രു പ​ര​മ്പ​ര പോ​ലെ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​താ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ര​ഹ​സ്യ​മെ​ന്ന് അ​ല​ക്സ് വ്യ​ക്ത​മാ​ക്കു​ന്നു.

2024 ജ​നു​വ​രി​യി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് അ​ല​ക്സി​ന്‍റെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന​ത്. പു​തി​യ ക്രി​യേ​റ്റ​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ‘വ​ൺ ഗു​ഡ് സീ​രീ​സ്’ എ​ന്ന പേ​രി​ൽ ഒ​രു പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കും അ​ല​ക്സ് തു​ട​ക്ക​മി​ടു​ന്നു​ണ്ട്.

നി​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ട​ന്‍റ് പോ​സ്റ്റ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ ഇ​ന്നു​ത​ന്നെ തു​ട​ങ്ങൂ. ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ള്ള ഏ​റ്റ​വും മോ​ശം കാ​ര്യ​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മ​ല്ല, സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ഏ​റ്റ​വും ന​ല്ല കാ​ര്യ​ത്തെ​ക്കു​റി​ച്ചും ചി​ന്തി​ക്കു​ക, എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് അ​ല​ക്സ് ത​ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ക​ണ്ട​ന്‍റ് ക്രി​യേ​ഷ​നി​ൽ വി​ജ​യി​ക്കാ​ൻ അ​ല​ക്സ് ന​ൽ​കു​ന്ന 3 പാ​ഠ​ങ്ങ​ൾ:

യ​ഥാ​ർ​ഥ ല​ക്ഷ്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക:” കൃ​ത്രി​മ​ത്വം ഇ​ല്ലാ​തെ സ്വ​ന്തം ജീ​വി​ത​ത്തി​ലെ യ​ഥാ​ർ​ത്ഥ ല​ക്ഷ്യ​ങ്ങ​ളെ പ​റ്റി സം​സാ​രി​ക്കു​ക.”​വീ​ഴ്ച​ക​ളി​ൽ ത​ള​ര​രു​ത്:” വീ​ഡി​യോ​ക​ൾ​ക്ക് കാ​ഴ്ച​ക്കാ​ർ കു​റ​യു​ന്ന ‘ഫ്ലോ​പ്പ് കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ’ ക​ണ്ട​ന്‍റ് ഉ​ണ്ടാ​ക്കു​ന്ന​ത് നി​ർ​ത്ത​രു​ത്. പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക.​ത​ന്ത്ര​ങ്ങ​ൾ ഫ​ലി​ക്കാ​തെ വ​രു​മ്പോ​ൾ നി​ര​ന്ത​രം പു​തി​യ രീ​തി​ക​ൾ പ​രീ​ക്ഷി​ക്കു​ക.

Related posts

Leave a Comment