ജീവിതത്തിലെ ദൈനംദിന അനുഭവങ്ങളും ലക്ഷ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് വെറും രണ്ടര വർഷം കൊണ്ട് 10 കോടി രൂപയിലധികം സമ്പാദിച്ച് യുവതി. പ്രമുഖ ഇൻസ്റ്റഗ്രാം ക്രിയേറ്ററായ അലക്സ് പെട്രാകീവയാണ് തന്റെ വേറിട്ട വിജയഗാഥയിലൂടെ ഇന്റർനെറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ട്രെൻഡുകൾക്ക് പിന്നാലെ പായാതെ, സ്വന്തം ജീവിത അനുഭവങ്ങൾ ഒരു പരമ്പര പോലെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചതാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന രഹസ്യമെന്ന് അലക്സ് വ്യക്തമാക്കുന്നു.
2024 ജനുവരിയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായതോടെയാണ് അലക്സിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. പുതിയ ക്രിയേറ്റർമാരെ സഹായിക്കുന്നതിനായി ‘വൺ ഗുഡ് സീരീസ്’ എന്ന പേരിൽ ഒരു പരിശീലന പരിപാടിക്കും അലക്സ് തുടക്കമിടുന്നുണ്ട്.
നിങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടന്റ് പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്നുതന്നെ തുടങ്ങൂ. ഉണ്ടാകാൻ ഇടയുള്ള ഏറ്റവും മോശം കാര്യത്തെക്കുറിച്ച് മാത്രമല്ല, സംഭവിച്ചേക്കാവുന്ന ഏറ്റവും നല്ല കാര്യത്തെക്കുറിച്ചും ചിന്തിക്കുക, എന്ന് കുറിച്ചുകൊണ്ടാണ് അലക്സ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കണ്ടന്റ് ക്രിയേഷനിൽ വിജയിക്കാൻ അലക്സ് നൽകുന്ന 3 പാഠങ്ങൾ:
യഥാർഥ ലക്ഷ്യങ്ങൾ രേഖപ്പെടുത്തുക:” കൃത്രിമത്വം ഇല്ലാതെ സ്വന്തം ജീവിതത്തിലെ യഥാർത്ഥ ലക്ഷ്യങ്ങളെ പറ്റി സംസാരിക്കുക.”വീഴ്ചകളിൽ തളരരുത്:” വീഡിയോകൾക്ക് കാഴ്ചക്കാർ കുറയുന്ന ‘ഫ്ലോപ്പ് കാലഘട്ടങ്ങളിൽ’ കണ്ടന്റ് ഉണ്ടാക്കുന്നത് നിർത്തരുത്. പരീക്ഷണങ്ങൾ തുടരുക.തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോൾ നിരന്തരം പുതിയ രീതികൾ പരീക്ഷിക്കുക.
