മ​യ​ക്കു​മ​രു​ന്നു​മാ​യി ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ പി​ടി​യി​ല്‍; ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു

തൊ​ടു​പു​ഴ: മ​യ​ക്കു​മ​രു​ന്നു​മാ​യി ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ പി​ടി​യി​ല്‍. തൊ​ടു​പു​ഴ കു​മ്മം​ക​ല്ല് ഓ​ലി​ക്ക​ല്‍ ആ​ഷി​ക് സ​ഹീ​ര്‍( 23), ഇ​ട​വെ​ട്ടി ചീ​ങ്ക​ല്ലേ​ല്‍ ഹ​ര്‍​ഷി​ദ് ജ​ബ്ബാ​ര്‍(33), വെ​ങ്ങ​ല്ലൂ​ര്‍ ക​ണി​പ​റ​മ്പി​ല്‍ നി​ഹാ​ല്‍ ഷെ​ഫീ​ഖ്(22) ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​യാ​യ വെ​ങ്ങ​ല്ലൂ​ര്‍ ക​ണി​പ​റ​മ്പി​ല്‍ ടി.​എ​സ്.​ഷി​യാ​സ് (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ട​വെ​ട്ടി ജം​ഗ്ഷ​നി​ല്‍ ക​നാ​ല്‍ പാ​ലം ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യി​ല്‍ നി​ന്നും കാ​റി​ല്‍ നി​ന്നു​മാ​യി 18.18 ഗ്രാം ​എം​ഡി​എം​എ​യും10 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി പോ​ലീ​സും ഡാ​ന്‍​സാ​ഫ് ടീ​മും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ല്‍ ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ ടി.​എ​സ്. ഷി​യാ​സ് ഡി​വൈ​എ​ഫ്‌​ഐ തെ​ക്കും​ഭാ​ഗം മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും തൊ​ടു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ടി.​എ​സ്.​ഷി​യാ​സ് മ​ത്സ​രി​ച്ചി​രു​ന്നു. ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള​തി​ന്‍റെ പേ​രി​ല്‍ ഇ​യാ​ളെ നേ​ര​ത്തെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. തെ​റ്റ് തി​രു​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തോ​ടെ പി​ന്നീ​ട് തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment