‘തീ​ർ​ഥാ​ട​ന കാ​ല​ത്ത് ബോ​ധ​പൂ​ർ​വം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​ൻ ചി​ല ക്ഷു​ദ്ര​ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്നു​’: കെ. ​മു​ര​ളീ​ധ​ര​ൻ

ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ടെ​ൻ​ഡ​ർ ല​ഭി​ക്കാ​ത്ത​വ​രും ക​ച്ച​വ​ട താ​ത്പ​ര്യ​ക്കാ​രു​മാ​ണ് ബ​ഹ​ള​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ന കാ​ല​ത്ത് ബോ​ധ​പൂ​ർ​വം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​ൻ ചി​ല ക്ഷു​ദ്ര​ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ഭ​ക്ഷ​ണ​ത്തി​ൽ പോ​ലും വി​ഷം ചേ​ർ​ക്കാ​ൻ കെ​ൽ​പ്പു​ള്ള​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ശ​ബ​രി​മ​ല​യി​ലെ ടോ​യ്‌​ല​റ്റി​ലെ വാ​ൽ​വ് അ​ട​ച്ചി​ട്ട​തും ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് ത​ന്നെ പൊ​ലി​സി​നോ​ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തോ​ട് വി​ഷ​യം സ​സൂ​ക്ഷ്മം പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ന​ട​ക്കു​ന്ന​തെ​ന്നും ഇ​തു​വ​രെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ താ​ൻ പൂ​ർ​ണ സം​തൃ​പ്ത​നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു പി​ശു​ക്കും കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും പ​ണം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ചെ​റി​യ പാ​ളി​ച്ച​ക​ൾ പോ​ലും സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment